ETV Bharat / state

പേട്ട റെയില്‍വേ സ്റ്റേഷനില്‍ സ്‌ത്രീ സൗഹൃദ കേന്ദ്രം ഒരുങ്ങി; ആര്യ രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു - തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍

ഫീഡിങ് സംവിധാനം, വിശ്രമ മുറി, നാപ്‌കിന്‍ വെന്‍റിങ് മെഷീന്‍ എന്നീവയും കഫറ്റീരിയയും കേന്ദ്രത്തില്‍ സജ്ജമാക്കി. പേട്ടയായിരുന്നു തിരുവനന്തപുരം നഗരത്തിലെ സൗകര്യം കുറഞ്ഞ റെയില്‍വേ സ്റ്റേഷന്‍. കേന്ദ്രം നിര്‍മിച്ചത് 25 ലക്ഷം രൂപ ചെലവില്‍.

Women friendly center in petta Thiruvananthapuram  Thiruvananthapuram news updates  latest news in Thiruvananthapuram  സ്‌ത്രീ സൗഹൃദ കേന്ദ്രം ഒരുങ്ങി  കേന്ദ്രം യാത്രികര്‍ക്ക് തുറന്ന് കൊടുത്തു  ഫീഡിങ് സംവിധാനം  വിശ്രമ മുറി  നാപ്‌കിന്‍ വെന്‍റിങ് മെഷീന്‍  റെയില്‍വേ സ്റ്റേഷന്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
ആര്യ രാജേന്ദ്രന്‍ ഉദ്‌ഘാടനം നിര്‍വഹിക്കുന്നു
author img

By

Published : Dec 29, 2022, 7:48 AM IST

തിരുവനന്തപുരം: പേട്ട റെയില്‍വേ സ്റ്റേഷനില്‍ സ്‌ത്രീ സൗഹൃദ കേന്ദ്രം ഒരുക്കി നഗരസഭ. കൈകുഞ്ഞുങ്ങളുമായെത്തുന്നവര്‍ക്ക് ഫീഡിങ് സംവിധാനം, വിശ്രമ മുറി, നാപ്‌കിന്‍ വെന്‍റിങ് മെഷീന്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് കേന്ദ്രം ആരംഭിച്ചത്. ഇന്നലെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്‌തു.

25 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കേന്ദ്രത്തിനോട് ചേര്‍ന്ന് കഫറ്റീരിയയും ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും സൗകര്യങ്ങള്‍ കുറഞ്ഞ റെയില്‍വേ സ്റ്റേഷനാണിത്. രാത്രികളില്‍ പോലും നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ള സ്റ്റേഷനാണിത്. സ്ത്രീ സൗഹൃദ കേന്ദ്രം രാത്രി സമയത്ത് റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഉപകാര പ്രദമാകും. നഗരസഭയുടെ പൊതുമരാമത്ത് വികസന വകുപ്പുകളുടെ ഏകീകരണത്തിലാണ് പദ്ധതിയുടെ പൂർത്തീകരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.