ETV Bharat / state

നടുറോഡിൽ മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് ക്രൂരമർദനം: പ്രതി അറസ്റ്റിൽ - മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് മർദനം

ശാസ്‌തമംഗലത്തിന് സമീപം ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന മീനയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തത്. മർദനത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പൊലീസ് നടപടി.

woman assault on road accused arrest  sasthamangalam woman assault  attack alleging theft  മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് മർദനം  യുവതിയെ മർദിച്ച പ്രതി അറസ്റ്റിൽ
നടുറോഡിൽ മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് ക്രൂരമർദനം; പ്രതി അറസ്റ്റിൽ
author img

By

Published : May 28, 2022, 12:07 PM IST

തിരുവനന്തപുരം: ശാസ്‌തമംഗലത്ത് മോഷണക്കുറ്റം ആരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മരുതംകുഴി സ്വദേശിനി ശോഭനയുടെ പരാതിയെ തുടര്‍ന്ന് ശാസ്‌തമംഗലത്തിന് സമീപം ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന മീനയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് ശോഭനയ്ക്ക് മര്‍ദനമേറ്റത്.

എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയതോടെ മര്‍ദനത്തിന് ഇരയായ സ്ത്രീ തന്‍റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നുവെന്നും തന്നെ പല തരത്തില്‍ പ്രകോപിപ്പിച്ചെന്നും ഇതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്നും മീന ആരോപിച്ചു. കേരള ബാങ്ക് ശാഖയിലെത്തിയ യുവതിയും 7 വയസുകാരി മകളും ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ നിന്ന് ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഫോണില്‍ സംസാരിക്കുന്നത് വിലക്കിയത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.

മകള്‍ നിലവിളിച്ച് തടയാനെത്തിയെങ്കിലും പ്രതി മര്‍ദനം തുടർന്നുവെന്ന് മര്‍ദനമേറ്റ ശോഭന ആരോപിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനെ തള്ളിയിടാന്‍ ശ്രമിക്കുകയും ദൃശ്യം പകര്‍ത്തിയാളെ മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ ആദ്യം പൊലീസ് നടപടി വൈകിയിരുന്നു. എന്നാല്‍ മർദനത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Also Read: നടുറോഡിൽ യുവതിക്ക് ക്രൂരമർദനം: കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.