ETV Bharat / state

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ; ജാഗ്രതാനിര്‍ദേശം

author img

By

Published : Oct 16, 2021, 5:46 PM IST

കാറ്റും മഴയുമുള്ളപ്പോൾ മരങ്ങളുടെ ചുവട്ടിലും ഇലക്ട്രിക് പോസ്റ്റുകൾക്കരികിലും നിൽക്കരുത്

wind warning in kerala  wind warning  ശക്തമായ കാറ്റിന് സാധ്യത  ശക്തമായ കാറ്റിനും സാധ്യത  മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത  മഴ മുന്നറിയിപ്പ്  കാറ്റ് മുന്നറിയിപ്പ്  മഴ വാർത്ത  rain updates  rain news
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : മഴയ്‌ക്കൊപ്പം സംസ്ഥാനത്ത് ശക്തമായ കാറ്റിനെയും കരുതണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

  • മരങ്ങൾ കടപുഴകി വീണും ചില്ലയൊടിഞ്ഞും അപകട സാധ്യതയുള്ളതിനാൽ
    കാറ്റും മഴയുമുള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ തുടരുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ പാടില്ല.
  • വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകൾ വെട്ടിയൊതുക്കണം. പൊതു ഇടങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്ഥാപനങ്ങളിൽ അറിയിക്കുക.
  • പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയുടെ ചുവട്ടിൽ നിൽക്കരുത്. ഇവയുടെ ഉറപ്പില്ലായ്‌മ ശ്രദ്ധയിൽപ്പെട്ടാൽ ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യുക.
  • കാറ്റുവീശുമ്പോൾ തന്നെ ജനാലകളും വാതിലുകളും അടച്ചിടുക. ജനാലകളുടെയും വാതിലുകളുടെയും സമീപത്തോ വീടിൻ്റെ ടെറസിലോ നിൽക്കരുത്.
  • ALSO READ: മഴക്കെടുതി; ജില്ലകളില്‍ സ്‌പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം; അടിയന്തര സഹായത്തിന് 112 ല്‍ വിളിക്കാം
  • കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുത കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. അപകടം ശ്രദ്ധയിൽപ്പെട്ടാലുടൻ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരമറിയിക്കുക.
  • പത്രം, പാൽ വിതരണക്കാർ അതിരാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ വഴിയിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതിലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയം തോന്നിയാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പുവരുത്തണം.
  • കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. പാടത്ത് ഇറങ്ങുന്നവരും സൂക്ഷിക്കുക.
  • ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പറിൽ അധികൃതരെ ബന്ധപ്പെടുകയും മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടങ്ങളിൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയും വേണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.