തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശനിയാഴ്‌ച (ജൂലൈ 10) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Also Read: കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ശനിയാഴ്‌ച പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്‌ച റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: തിരുവനന്തപുരം കിംസിൽ ആരും സിക്ക വൈറസ് ചികിത്സയിലില്ല: ആശുപത്രി അധികൃതർ
ചൊവ്വാഴ്‌ച വരെ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് തിരുവനന്തപുരം ജില്ല കലക്‌ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.