ETV Bharat / state

'കേരളം സമ്പൂര്‍ണമായി അടച്ചിടുമോ?' കൊവിഡ് കണക്കുകളില്‍ ആശങ്ക - കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും അടച്ചിടലിനെക്കുറിച്ചുള്ള തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Kerala  Covid 19  Govt.of kerala  Govt.of india  തിരുവനന്തപുരം  കേന്ദ്ര സര്‍ക്കാര്‍  കേരളം
'കേരളം സമ്പൂര്‍ണമായി അടച്ചിടുമോ?' കൊവിഡ് കണക്കുകളില്‍ ആശങ്ക
author img

By

Published : Apr 28, 2021, 10:16 AM IST

Updated : Apr 28, 2021, 10:40 AM IST

തിരുവനന്തപുരം: കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കേരളത്തിലെ ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമോയെന്നതില്‍ ആശങ്ക ഉയരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 15 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ അടച്ചിടണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശങ്ക ഉയര്‍ന്നത്.

കേന്ദ്ര നിര്‍ദേശ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തില്‍ ഉയര്‍ന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളും അടച്ചിടേണ്ടി വരുണമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 12 ജില്ലകളിലും പതിനഞ്ചിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും അടച്ചിടലിനെക്കുറിച്ചുള്ള തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ കേരളത്തിലെ പന്ത്രണ്ട് ജില്ലകളും അടച്ചിടേണ്ടി വരും.

കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് ടി.പി.ആര്‍ പതിനഞ്ച് ശതമാനത്തിലുള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാടും നിര്‍ണ്ണായകമാകും. നിലവില്‍ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. സമ്പൂര്‍ണ്ണ അടച്ചിടല്‍ വേണ്ടെയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കേന്ദ്രം ശക്തമായി ഇക്കാര്യം ഉന്നയിച്ചാല്‍ സംസ്ഥാനത്തിന് വഴങ്ങേണ്ടി വരും.

Last Updated : Apr 28, 2021, 10:40 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.