തിരുവനന്തപുരം: വിതുരയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വിതുര തേവിയോട് സ്വദേശി ബാബുവിനാണ് (60) പരിക്കേറ്റത്. രാവിലെ വീടിന്‍റെ മുന്നിൽ നിൽക്കവെ കാട്ടുപോത്ത് ഇടിക്കുകയായിരുന്നു. ഇടത് നെഞ്ചിനാണ് കുത്തേറ്റത്.
വിതുര താലൂക്കാശുപത്രിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരാഴ്ചയായി വിതുര പ്രദേശത്ത് പോത്തിന്‍റെ സാന്നിധ്യമുണ്ട്. തേവിയോട് ഭാഗത്ത് റബ്ബർ തോട്ടത്തിലാണ് പോത്തുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
Also Read: കാട്ടാനക്ക് പിന്നാലെ നാട്ടിലിങ്ങി കാട്ട് പോത്തും, വന്യമൃഗശല്യത്തില്‍ വലഞ്ഞ് വാളയാര്‍: video