ETV Bharat / state

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത ; ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം - cyclone Asani

അസാനി ചുഴലിക്കാറ്റ് ആന്ധ്ര തീരത്തിനടുത്തെത്തുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് അറിയിപ്പ്

അസാനി ആന്ധ്രാതീരം തൊടും  അസാനി ചുഴലിക്കാറ്റ്  സംസ്ഥാനത്ത് മഴ തുടരും  മത്സ്യബന്ധത്തിന് നിയന്ത്രണങ്ങള്‍  cyclone Asani
അസാനി ആന്ധ്ര തീരം തൊടും; സംസ്ഥാനത്ത് മഴ തുടരും
author img

By

Published : May 11, 2022, 12:16 PM IST

തിരുവനന്തപുരം : അസാനി ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലൊഴികെ ബുധനാഴ്‌ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുമിടയുണ്ട്.

also read: അസാനി ഇന്ന് ആന്ധ്ര തീരത്ത് ; ഗതിമാറി ഒഡിഷയ്ക്ക് സമാന്തരമായി നീങ്ങും

അതിനാല്‍ ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കേരളത്തില്‍ ശനിയാഴ്‌ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. ചൊവ്വാഴ്ചയും സംസ്ഥാനത്ത് മഴ ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.