തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. യേശുദാസൻ(48), ജോസഫ് (60), തോമസ് (70)എന്നിവരെയാണ് കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം തുറമുറഖത്ത് നിന്നും ചൊവ്വാഴ്‌ച രാവിലെ 9 മണിയോടെയാണ് മത്സ്യ ബന്ധനത്തിനായി മൂവരും പോയത്.
എന്നാല്‍ മത്സ്യ ബന്ധനത്തിനിടെ ബോട്ടിന്‍റെ എഞ്ചിന്‍ തകരാറിലാവുകയായിരുന്നു. കോസ്റ്റ് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഘം കടലിലെത്തി മൂവരെയും രക്ഷപ്പെടുത്തുകയായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം മത്സ്യ ബന്ധത്തിന് പോയത്.
also read: ആൻഡമാൻ കടലില്‍ ന്യൂനമർദം; കിഴക്കൻ തീരത്ത് കനത്തമഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത
കോസ്റ്റല്‍ ഗാര്‍ഡ് സിയാദ്, ബോട്ട് സ്രാങ്ക് ജയകുമാര്‍, ബോട്ട് ക്രൂ ശ്യം, എസ് ഐ പത്മകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മൂവരെയും കരയിലെത്തിച്ചത്. കരയിലെത്തിച്ച തൊഴിലാളികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി വീട്ടിലേക്കയച്ചു.