തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്‍റെ വെബ്‌സൈറ്റ് ലഭ്യമാകുന്നില്ല. ഇ-ഹെല്‍ത്ത് കേരള എന്ന വെബ്‌സൈറ്റാണ് ലഭ്യമാകാത്തത്. പൊതുജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച സൈറ്റാണിത്. സൈറ്റ് നിലവില്‍ ഇന്‍റര്‍നെറ്റില്‍ ലഭിക്കുന്നില്ല. സുരക്ഷാ പരിശോധനയുടെ ഭാഗമായി സെര്‍വര്‍ ഡൗണ്‍ ചെയ്‌തുവെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് സൈറ്റ് ഉടന്‍ ലഭ്യമാക്കും. വിവരങ്ങള്‍ ഒന്നും നഷ്‌ടമായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വൈകിട്ടോടെയാണ് സൈറ്റ് അപ്രത്യക്ഷമായത്.
ആരോഗ്യ വകുപ്പിന്‍റെ വെബ്‌സൈറ്റ് അപ്രത്യക്ഷം - e health
സുരക്ഷാ പരിശോധനയുടെ ഭാഗമായി സെര്‍വര്‍ ഡൗണ്‍ ചെയ്‌തതാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം