ETV Bharat / state

Weather Updates Today : സംസ്ഥാനത്ത് അടുത്ത 5 ദിവസം പരക്കെ മഴയ്‌ക്ക് സാധ്യത ; ജാഗ്രതാനിര്‍ദേശം - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

Heavy Rain In Kerala: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടിമിന്നലിന് സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.

Weather Updates Today In Kerala  Weather Updates Today  സംസ്ഥാനത്ത് അടുത്ത 5 ദിവസം പരക്കെ മഴയ്‌ക്ക് സാധ്യത  ജാഗ്രത നിര്‍ദേശം  കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ  കേന്ദ്ര കാലാവസ്ഥ വകുപ്പ്  യെല്ലോ അലര്‍ട്ട്  ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്  Kerala Rain Updates
Weather Updates Today In Kerala
author img

By ETV Bharat Kerala Team

Published : Oct 4, 2023, 9:33 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് (ഒക്‌ടോബര്‍ 4) രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇന്ന് (ഒക്‌ടോബര്‍ 4) യെല്ലോ അലർട്ടുള്ളത് (Kerala Rain Updates)

അടുത്ത രണ്ട് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്നു(Rain Updates Kerala).

പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൻ്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്. കേരള തീരത്ത് ഇന്ന് (ഒക്‌ടോബര്‍ 4) രാത്രി 11.30 വരെ 0.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട് (Yellow Alert In Kerala).

കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കണം. മാത്രമല്ല കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി (Weather Updates Today). എന്നാൽ കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കടൽ തീരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും മറ്റ് വിനോദങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് (Fishing Ban In Kerala And Lakshadweep Shore).

also read: Heavy Rain In Thiruvananthapuram: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ; വ്യാപകമായ നാശനഷ്‌ടങ്ങൾ

സിക്കിമില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും : സിക്കിമില്‍ ഇന്ന് (ഒക്‌ടോബര്‍ 4) പുലര്‍ച്ചെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി പേരെ കാണാതാവുകയും കനത്ത നാശനഷ്‌ടങ്ങളുണ്ടാവുകയും ചെയ്‌തു. 23 സൈനികരെയാണ് കാണാതായത്. കനത്ത മഴയും ചുങ്താങ് അണക്കെട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കിയതും കാരണം ടീസ്‌ത നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ടീസ്‌ത നദിയ്‌ക്ക് സമീപമുള്ള സൈനിക താവളം കുത്തൊഴുക്കില്‍ ഒലിച്ചുപോയി. മുഖ്യമന്ത്രി പിഎസ് തമാങ് ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.