ETV Bharat / state

കേരളത്തിൽ വീണ്ടും മഴ ശക്‌തമാകും: 8 ജില്ലകളിൽ ഇന്ന് ജാഗ്രത

ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ർട്ട്.

kerala rain reports  weather updates today  weather updates Kerala  മഴ  കേരളത്തിൽ വീണ്ടും മഴ ശക്‌തമാകും  യെല്ലോ അല‍ർട്ട്  മഴ മുന്നറിയിപ്പ്  കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം  8 ജില്ലകളിൽ ഇന്ന് ജാഗ്രത
കേരളത്തിൽ വീണ്ടും മഴ ശക്‌തമാകും; 8 ജില്ലകളിൽ ഇന്ന് ജാഗ്രത
author img

By

Published : Aug 9, 2022, 10:26 AM IST

തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.

തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയും ഇടുക്കി മുതലുളള ജില്ലകളില്‍ വ്യാപക മഴയ്ക്കും സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുളള എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ർട്ടുള്ളത്.

നാളെ തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തൃശൂര്‍ മുതലുളള കേരള തീരത്ത് നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

സംസ്ഥാനത്ത് കിഴക്കന്‍ മേഖലയില്‍ പ്രധാന അണക്കെട്ടുകളിലേക്കുളള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വരും ദിവസങ്ങളിലും അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ അണക്കെട്ടുകളിലേക്കുളള നീരൊഴുക്കും ശക്തമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.