ETV Bharat / state

Weather update | സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത - മഴ മുന്നറിയിപ്പ്

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത. കേരള തീരത്ത് 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

Weather update kerala  Weather update  rain update  rain  climate  weather  biparjoy  ബിപർജോയ്  മഴയ്ക്ക് സാധ്യത  മഴ  സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ  ഇടിമിന്നലോടുകൂടിയ മഴ  കടലാക്രമണം  കേന്ദ്ര കാലാവസ്ഥ വകുപ്പ്  മഴ മുന്നറിയിപ്പ്  ബിപർജോയ്
Weather update
author img

By

Published : Jun 15, 2023, 10:41 AM IST

Updated : Jun 15, 2023, 11:19 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്‌ച (18-06-2023) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയതോ മിതമായ മഴയ്‌ക്കോ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കേരള തീരത്ത് രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇതിന്‍റെ വേഗത സെക്കൻഡിൽ 20 സെന്‍റിമീറ്ററിനും 70 സെന്‍റിമീറ്ററിനും ഇടയിൽ വരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലിന് സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് കാലവർഷം ദുർബലമാണെന്നാണ് വിലയിരുത്തൽ. കേരള തീരത്ത് കാലവർഷ മേഘങ്ങൾ സജീവമാണ്. എന്നാൽ കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലാത്തതാണ് കാലവർഷം വ്യാപകമാകാത്തതിന് കാരണമെന്നാണ് ലഭ്യമാകുന്ന വിവരം.

കടൽ പ്രക്ഷുബ്‌ധമായതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്. കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. കടലാക്രമണത്തെ തുടർന്ന് തിരുവനന്തപുരത്തെ പൊഴിയൂരിൽ നിരവധി വീടുകൾ തകർന്നിരുന്നു.

പൊഴിയൂർ, പരുത്തിയൂർ, സൗത്ത് കൊല്ലംകോട്, ഫിഷർമെൻ കോളനി തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടലാക്രമണത്തിൽ വീടുകൾ പൂർണമായും ഭാഗീകമായും തകർന്നു.

ബിപർജോയ് ഇന്ന് തീരംതൊടും, ജാഗ്രത പാലിച്ച് ഗുജറാത്ത് : ബിപർജോയ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം 5.30ഓടെ ഗുജറാത്ത് തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. വൈകിട്ട് 4 മണി മുതൽ 8 മണി വരെ തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കുമെന്നും അറിയിപ്പുണ്ട്. തീരദേശ ജില്ലകളിൽ നിന്ന് ഇതിനോടകം നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു.

എട്ട് തീരദേശ ജില്ലകളിലെ ദുർബല പ്രദേശങ്ങളിൽ നിന്ന് 74,000 പേരെ മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ സൗരാഷ്‌ട്ര-കച്ച് മേഖലയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഗുജറാത്ത്, കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഗോവ, ദാമൻ ദിയു, ലക്ഷദ്വീപ്, ദാദർ, നാഗരാജുൻ ഹവേലി എന്നിവിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ ഗുജറാത്തിന്‍റെ തീരപ്രദേശങ്ങളിൽ മിക്കയിടത്തും കനത്ത മഴയാണ് ലഭിച്ചത്. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യൻ നേവിയുടെ നാല് കപ്പലുകൾ, പോർബന്തറിലും ഓഖയിലും അഞ്ച് ദുരിതാശ്വാസ ടീമുകളെയും വൽസുരയിൽ 15 ദുരിതാശ്വാസ ടീമുകളെയും സജ്ജീകരിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചുഴലിക്കാറ്റിന്‍റെ ആഘാതം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ പരിശോധിച്ചു. ഇന്നലെ രാവിലെ വരെ വിവിധ ജില്ലകളിലെ ഒമ്പത് താലൂക്കുകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

Last Updated : Jun 15, 2023, 11:19 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.