തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയുടെ പ്രഭാവത്തിലാണ് മഴ ലഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന കിഴക്കൻ കാറ്റിൻ്റെ സ്വാധീനം മൂലം മഴ അഞ്ച് ദിവസം നീണ്ടു നിൽക്കുമെന്നും. അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യത ഇല്ല. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മുൻകരുതൽ നിർദേശങ്ങളൊന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ല.
സംസ്ഥാനത്ത് മഴ അഞ്ചു ദിവസം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന കിഴക്കൻ കാറ്റിൻ്റെ സ്വാധീനം മൂലം മഴ അഞ്ച് ദിവസം നീണ്ടു നിൽക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്.