തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ-വടക്കന്‍ കേരളത്തിലാണ് ഇന്ന് മഴ ശക്തമാകുക. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Also Read: തുഷാരഗിരിയിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് . ബുധനാഴ്‌ച മഴ കുറച്ചുകൂടി ശക്തമാകും. പത്ത് ജില്ലകളിലാണ് ബുധനാഴ്‌ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറന്‍, മധ്യ- പടിഞ്ഞാറന്‍ അറബിക്കടല്‍ സമുദ്ര ഭാഗങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെയും ചില അവസരങ്ങളില്‍ 70 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഈ ഭാഗങ്ങളില്‍ ഉള്ളവർ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.