ETV Bharat / state

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത - കാലാവസ്ഥ റിപ്പോർട്ട്

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്

weather report  കാലാവസ്ഥ  ഇടിമിന്നലോട് കൂടിയ മഴ  rain warning kerala  Weather report kerala  Chance of heavy rain in kerala  heavy rain in various districts  rain with thunderstorm  weather kerala  കേരളത്തിലെ കാലാവസ്ഥ  കാലാവസ്ഥ റിപ്പോർട്ട്
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
author img

By

Published : May 28, 2023, 6:56 PM IST

തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴക്കാണ് സാധ്യത.

കൂടാതെ കനത്ത കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശിയേക്കും. അതേസമയം സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടും നിലനിൽക്കുകയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മേയ് 26 നായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

26 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും, 27 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, 28ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 29ന് ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിലുമായിരുന്നു യെലോ അലര്‍ട്ട് പ്രഖ്യാപനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പുണ്ടായിരുന്നു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

സംസ്ഥാനത്ത് ഇത്തവണ ജൂണ്‍ മുതൽ സെപ്‌റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ മഴ മുന്നൊരുക്കങ്ങളും വേണ്ട രീതിയില്‍ സജ്ജീകരിക്കണം. രോഗങ്ങളും ദുരന്തങ്ങളും കൂടുതല്‍ ഉണ്ടാകുക മഴക്കാലത്താണ്. വെള്ളപ്പൊക്കം കാരണത്താൽ ഉണ്ടാകുന്ന ദുരന്തങ്ങളും രോഗങ്ങളും ഇല്ലാതാക്കാന്‍ വീട്ടില്‍ നിന്ന് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താവുന്നതാണ്.

വീട്ടുമുറ്റത്തെ കിണറുകള്‍ മഴക്കാലത്ത് നിറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കിണറിന് ചുറ്റും പാരപ്പെറ്റ് കെട്ടുക. മാത്രമല്ല തിട്ട ഇടിയാന്‍ സാധ്യതയുള്ള കിണറാണെങ്കിൽ അതിന്‍റെ പരിസരത്തേക്ക് പോകുന്നത് പരമാവധി കുറയ്‌ക്കുക. മാത്രമല്ല ഇത്തരത്തിലുള്ള കിണര്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണെങ്കില്‍ അവയ്‌ക്ക് മൂന്ന് മീറ്റര്‍ അകലത്തില്‍ വേലി കെട്ടണം. പരിസരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും ഇത് സഹായകമാകും.

ALSO READ : 'മഴയിങ്ങെത്താറായി'; പക്ഷേ തലസ്ഥാന നഗരത്തിലെ മഴക്കാല പൂര്‍വ്വ ശുചീകരണം പാതി വഴിയിൽ തന്നെ

പഴകിയ വീടുകള്‍ മഴക്കാലത്തിന് മുമ്പായി താമസ യോഗ്യമാക്കണം. മഴക്കാലത്ത് പഴയ കെട്ടിടങ്ങളിലും വീടുകളിലും താമസിക്കുന്നത് ഒഴിവാക്കുക. വൈദ്യുതി ലൈനുകളില്‍ നിന്ന് ഷോക്കേല്‍ക്കാനും സാധ്യതയേറെയാണ് ഇക്കാലത്ത്. അതുകൊണ്ട് അവയുമായി സമ്പർക്കം പുലർത്താതിരിക്കുക. വൈദ്യുതി കമ്പികള്‍ പൊട്ടി വീണാല്‍ അവ സ്വയം എടുത്ത് മാറ്റാതെ കെഎസ്‌ഇബി അധികൃതരുമായി വേഗത്തില്‍ ബന്ധപ്പെടുക.

ഒഴുക്കുള്ള വെള്ളത്തില്‍ ഇറങ്ങുന്നതും കുട്ടികളെ പുഴയിലേക്കോ കുളത്തിലേക്കോ കുളിക്കാന്‍ വിടുന്നതും ഒഴിവാക്കുക. വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരചില്ലകള്‍ വെട്ടിമാറ്റുന്നതും ദുരന്തം ഇല്ലാതാക്കാന്‍ സഹായിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.