തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം ഉയരുന്നതിന്‍റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അടുത്ത മാസം പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലേക്ക് എത്തും. രോഗവ്യാപനം കൂടുമ്പോൾ മരണവും കൂടും എന്നത് ഭയത്തോടെ നാം കാണണമെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനത്തെ കർശനമായി തടഞ്ഞേ മതിയാകൂ. ഒരുപാടാളുകൾ രോഗവ്യാപനത്തിന്‍റെ തോത് കുറയ്ക്കുന്നതിനായി ഇടപെട്ട് പ്രവർത്തിക്കണം. പൊതുജനങ്ങൾ സമൂഹിക അകലം പാലിക്കുന്നതിനും മാസ്‌ക് ധരിക്കുന്നതിനും രോഗവ്യാപനത്തിൻ്റെ കണ്ണിമുറിക്കുന്നതിനും തയ്യറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് ബ്രിഗേഡിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് നിരക്ക് 10,000 കടക്കാമെന്ന് മുന്നറിയിപ്പ് - covid keralam
പൊതുജനങ്ങൾ സമൂഹിക അകലം പാലിക്കുന്നതിനും മാസ്‌ക് ധരിക്കുന്നതിനും രോഗവ്യാപനത്തിൻ്റെ കണ്ണിമുറിക്കുന്നതിനും തയ്യറാകണമെന്നും ആരോഗ്യ മന്ത്രി
![സംസ്ഥാനത്തെ പ്രതിദിന കൊവിഡ് നിരക്ക് 10,000 കടക്കാമെന്ന് മുന്നറിയിപ്പ് covid Warning kerala by health minister പ്രതിദിന കൊവിഡ് നിരക്ക് 10,000 കടക്കാമെന്ന് മുന്നറിയിപ്പ് covid keralam kerala covid rates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8409072-thumbnail-3x2-shailaja.jpg?imwidth=3840)