ETV Bharat / state

VSSC Exam Cheating Case : കോപ്പിയടിക്ക് പിന്നാലെ ടെക്‌നീഷ്യന്‍ ബി പരീക്ഷ റദ്ദാക്കി ; നടപടി പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് - വിക്രം സാരാഭായ് സ്‌പേസ് സെന്‍റര്‍

VSSC Technician B Exam Cancelled: ഒരിക്കൽ കൂടി പരീക്ഷ നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍

VSSC Exam Cheating Case Latest news  VSSC Exam Cheating  VSSC Exam  VSSC Technician B Exam  ടെക്‌നിക്കൽ ബി പരീക്ഷ റദ്ദാക്കി  കോപ്പിയടിക്ക് പിന്നാലെ  കോപ്പിയടി  ടെക്‌നിക്കൽ ബി പരീക്ഷ  പരീക്ഷ തീയതി പിന്നീട്  പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്  പൊലീസ്  Vikram Sarabhai Space Centre  Cotton hill school  Haryana Police  Kerala Police  Bluetooth  പരീക്ഷ  വിക്രം സാരാഭായ് സ്‌പേസ് സെന്‍റര്‍  വിഎസ്എസ്‌സി
VSSC Exam Cheating Case
author img

By

Published : Aug 21, 2023, 8:58 PM IST

തിരുവനന്തപുരം: ആൾമാറാട്ടവും കോപ്പിയടിയും കണ്ടെത്തിയതിന് പിന്നാലെ ഞായറാഴ്‌ച നടന്ന വിക്രം സാരാഭായ് സ്‌പേസ് സെന്‍റര്‍ ടെക്‌നീഷ്യന്‍ ബി പരീക്ഷ റദ്ദാക്കി. പൊലീസ് നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി (VSSC Exam Cheating Case ). പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഒരിക്കൽ കൂടി നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു (VSSC Technician B Exam Cancelled).

സംഭവം ഇങ്ങനെ : ഞായറാഴ്‌ചയാണ് (20-08-2023) വിഎസ്എസ്‌സിയിൽ (Vikram Sarabhai Space Centre) ടെക്‌നീഷ്യൻ തസ്‌തികയിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷ നടന്നത്. എന്നാല്‍ അപേക്ഷിച്ചവർക്ക് വേണ്ടി മറ്റ് രണ്ടുപേരാണ് പരീക്ഷ എഴുതിയതെന്ന വിവരം പുറത്തുവന്നിരുന്നു. ഇതോടെ ആൾമാറാട്ടവും കോപ്പിയടിയുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനിൽ കുമാർ എന്നിവർ പൊലീസ് പിടിയിലാവുകയായിരുന്നു. അറസ്‌റ്റിലായ ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് നിർണായക വിവരങ്ങള്‍ ലഭിച്ചത്. അതേസമയം തിരുവനന്തപുരത്തെ 10 പരീക്ഷ സെന്‍ററുകളിൽ ഹരിയാനയിൽ നിന്ന് മാത്രം പരീക്ഷയ്ക്കായി എത്തിയത് 469 പേരാണ്.

വിഎസ്എസ്‌സിയുടെ ടെക്‌നീഷ്യൻ ബി കാറ്റഗറി (VSSC Technician B) തസ്‌തികയിലേക്കുള്ള പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന ഫോൺ സന്ദേശം ഹരിയാനയിൽ നിന്ന് എത്തിയതോടെയാണ് ഹൈടെക്ക് കോപ്പിയടി പുറംലോകമറിയുന്നത്. സന്ദേശം ലഭിച്ചയുടൻ തന്നെ പൊലീസ് ഈ വിവരം പരീക്ഷ സെന്‍ററുകള്‍ക്ക് കൈമാറി. തുടർന്നാണ് കോട്ടൺഹിൽ (Cotton hill school), സെന്‍റ് മേരീസ് സ്‌കൂളുകളിൽ (St. Mary's School Pattom) കോപ്പിയടി സ്ഥിരീകരിച്ചതായി പൊലീസിനെ അറിയിക്കുന്നത്.

Also read:Hi tech Cheating in ISRO Exam ഐഎസ്ആർഒ പരീക്ഷയ്ക്കിടെ കോപ്പിയടി; 2 ഹരിയാന സ്വദേശികള്‍ പിടിയില്‍, ഉത്തരം കേട്ടെഴുതിയത് ബ്ലൂടൂത്ത് വഴി

പിടിയിലായവര്‍ മുമ്പും തട്ടിപ്പ് നടത്തിയവര്‍ : അതേസമയം പിടിയിലായവർ ഹരിയാനയിൽ സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവര്‍ ഇതിന് മുൻപും ആൾമാറാട്ടത്തിലൂടെ പരീക്ഷ എഴുതിയിട്ടുണ്ടെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴിയിലുമുള്ളത്. നിലവിൽ കസ്‌റ്റഡിയിലുള്ളവരുടെ യഥാർഥ പേരും വിലാസവും കണ്ടെത്താൻ ഹരിയാന പൊലീസും (Haryana Police) കേരള പൊലീസും (Kerala Police) സംയുക്തമായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

പട്ടം സെന്‍റ് മേരീസ് സ്‌കൂളിൽ പരീക്ഷ എഴുതിയ സുമിത്തിനെ മെഡിക്കൽ കോളജ് പൊലീസും കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷ എഴുതിയ സുനിലിനെ മ്യൂസിയം പൊലീസുമാണ് അറസ്‌റ്റ് ചെയ്‌തത്. ഹെഡ്‌സെറ്റും മൊബൈല്‍ ഫോണും ഉപയോഗിച്ചായിരുന്നു ഇവര്‍ കോപ്പിയടിക്കാൻ ശ്രമം നടത്തിയത്. വയറില്‍ ബെല്‍റ്റ് കെട്ടി ഫോണ്‍ സൂക്ഷിച്ച് ചോദ്യങ്ങള്‍ സ്‌ക്രീന്‍ വ്യൂവര്‍ വഴി ഹരിയാനയിലെ സുഹൃത്തുക്കൾക്ക് അയച്ച് നല്‍കുകയും തുടര്‍ന്ന് ബ്ലൂടൂത്ത് (Bluetooth) വഴി ഉത്തരങ്ങൾ ഇവര്‍ കേട്ടെഴുതുകയുമായിരുന്നു.

പ്ലസ് ടു യോ​ഗ്യത ആവശ്യമായുള്ള പരീക്ഷയിലാണ് ഇവര്‍ കോപ്പിയടിക്കാൻ ശ്രമം നടത്തിയത്. ഇതിനായുള്ള ആസൂത്രണം നടന്നത് ഹരിയാനയില്‍ (Haryana) വച്ചാണെന്നാണ് പ്രാഥമിക വിവരം. ഇതില്‍ സുനിൽ 79 മാര്‍ക്കിന്‍റെ ഉത്തരങ്ങളും സുമിത് 25ലധികം മാര്‍ക്കിന്‍റെ ഉത്തരങ്ങളും എഴുതിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.