തിരുവനന്തപുരം: തനിക്കെതിരായ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി.എസ് ശിവകുമാർ എം.എൽ.എ. ഒരിക്കൽ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസ് വീണ്ടും അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നിൽ ഗുഢാലോചനയുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു.
കേസിലെ പരാതിക്കാരൻ ആരാണെന്ന് പോലും കണ്ടെത്താൻ വിജിലൻസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മറ്റ് ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ തന്ത്രത്തിന്‍റെ ഭാഗമാണിതെന്നും ശിവകുമാർ പറഞ്ഞു. ഇതില്‍ ശൂഢാലോചന നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലാചിക്കുമെന്നും ശിവകുമാർ പറഞ്ഞു.