ETV Bharat / state

കർണാടക തെരഞ്ഞെടുപ്പിലെ വിജയം പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ കവാടം തുറക്കലാണ്; വിഎസ് ശിവകുമാർ

author img

By

Published : May 13, 2023, 4:15 PM IST

Updated : May 16, 2023, 10:33 PM IST

കർണാടകയിലെ കോൺഗ്രസിന്‍റെ വിജയത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിളമ്പിയും പടക്കം പൊട്ടിച്ചും ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ

വി എസ് ശിവകുമാർ  Dcc celebration  കർണാടക തെരഞ്ഞെടുപ്പ്  കോൺഗ്രസ്  രാഹുൽ ഗാന്ധി  കർണാടക നിയമസഭ  VS Shivakumar  Congress  Congress victory in Karnataka elections  Karnataka election resuly  കർണാടക തെരഞ്ഞെടുപ്പിലെ വിജയം  rahul gandhi
വി എസ് ശിവകുമാർ
കോൺഗ്രസ് ആഘോഷം

തിരുവനന്തപുരം : കന്നഡ ജനത വർഗീയതയ്‌ക്കെതിരായി ഇന്ത്യൻ ഫാസിസത്തിനെതിരായി നരേന്ദ്ര മോദിക്കെതിരായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അണിചേരും എന്നതിൻ്റെ തെളിവാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ വിജയമെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാർ. 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിന് അനുകൂലമായ കവാടം തുറക്കലാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം. രാഹുൽ ഗാന്ധി ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുന്നതിന് വേണ്ടി അദ്ദേഹം നടത്തുന്ന പോരാട്ടങ്ങൾക്ക് ഇന്ത്യൻ ജനതയുടെ പിന്തുണ ഉണ്ടെന്ന് തെളിയിക്കുന്നതാണ് കർണാടകയിലെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ വിജയത്തിന് പിന്നാലെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ആഹ്‌ലാദ പ്രകടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിളമ്പിയും പടക്കം പൊട്ടിച്ചും കോൺഗ്രസിന്‍റെ വിജയം ആഘോഷിച്ചു. ഈ തെരഞ്ഞെടുപ്പ് വിജയം രാജ്യത്തിൻ്റെ വിജയം ആണെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പാലോട് രവി പറഞ്ഞു.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ വിജയത്തിന് പിന്നാലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും ആഘോഷം പൊടിപൊടിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി മാധ്യമങ്ങളോട് പ്രതികരിക്കുമെന്നാണ് വിവരം.

also read : 'അങ്ങ് ഒറ്റയ്‌ക്കല്ല', രാഹുൽ ഗാന്ധിയ്‌ക്ക് ജനങ്ങൾ നൽകിയ ഐക്യദാർഢ്യമാണ് കർണാടകയിലെ വിധി: വിഡി സതീശന്‍

മെയ്‌ 10 ന് നടന്ന കർണാടക തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വന്നപ്പോൾ കേവലഭൂരിപക്ഷത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഭരണം തിരിച്ച് പിടിച്ചത്. ബിജെപിയും ജെഡിഎസും കോൺഗ്രസും വൻ പ്രചാരണം നടത്തിയിരുന്നെങ്കിലും ബിജെപി രണ്ടാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെടുകയായിരുന്നു. 224 സീറ്റിൽ 135 സീറ്റുകളാണ് കോൺഗ്രസ് കർണാടകയില്‍ നേടിയത്.

Last Updated : May 16, 2023, 10:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.