ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: കേരള ജനതയോട് മാപ്പ് ചോദിച്ച് വി പി സാനു - എസ്‌എഫ്‌ഐ

തെറ്റുകള്‍ ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും വി പി സാനു.

vp sanu
author img

By

Published : Jul 13, 2019, 5:23 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളില്‍ കേരള ജനതയോട് മാപ്പ് ചോദിക്കുന്നുവെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി പി സാനു. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സാനു വ്യക്തമാക്കി. ലജ്ജിച്ച് തല താഴ്ത്തുന്നു. കടിച്ചു കീറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ ഇടയിലേക്ക് പ്രസ്ഥാനത്തെ എറിഞ്ഞു കൊടുത്ത ഒറ്റുകാരാണ് സംഭവത്തിന് പിന്നില്‍. നിരവധി പേരുടെ പോരാട്ടങ്ങളും സ്വപ്‌നങ്ങളുമാണ് കുറഞ്ഞ മണിക്കൂറില്‍ ഒറ്റിക്കൊടുത്തത്. തളര്‍ച്ചയല്ല തിരുത്തലാണ് വേണ്ടതെന്നും സാനു ഫേസ്‌ബുക്കില്‍ കുറിച്ചു.

വി പി സാനു  ഫേസ്‌ബുക്ക് പോസ്റ്റ്  vp sanu  യൂണിവേഴ്‌സിറ്റി കോളജ്  university college  എസ്‌എഫ്‌ഐ  sfi
വി പി സാനുവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്

അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് അടക്കമുള്ള എട്ട് വിദ്യാര്‍ഥികളെ കോളജില്‍ നിന്നും പുറത്താക്കുമെന്ന് പ്രിന്‍സിപ്പല്‍ കെ വിശ്വംഭരന്‍ അറിയിച്ചു. തിങ്കളാഴ്‌ച കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Intro:യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളില്‍ കേരള ജനതയോട് മാപ്പ് ചോദിക്കുന്നുവെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു. ലജ്ജിച്ച് തല താഴ്ത്തുന്നു. തെറ്റുകള്‍ ഒരിക്കലും ന്യായികരിക്കില്ല. കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും സാനു പറഞ്ഞു. അതേസമയം സംഭവത്തില്‍ ഉള്‍പ്പട്ട എസ്.എഫ്.ഐക്കാരായ ഏട്ട് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് പ്രിന്‍സിപ്പല്‍ കെ .വിശ്വംഭരന്‍ അറിയിച്ചു.

Body:
യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളുടെ പേരില്‍ എസ്.എഫ്.ഐ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് മാപ്പ് ചോദിച്ച് വി.പി സാനു രംഗത്ത് വന്നത്.കടിച്ചു കീറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ ഇടയിലേക്ക് പ്രസ്ഥാനത്തെ എറിഞ്ഞു കൊടുത്ത ഒറ്റുകാരാണ് സംഭവത്തിനു പിന്നില്‍. അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവന്‍ എഴുതിവെച്ച മുദ്രവാക്യം ആയുധമാക്കിയവരാണ് എസ്എഫ്‌ഐക്കാര്‍ എന്നും സാനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിരവധി പേരുടെ പോരാട്ടങ്ങളും സ്വപ്‌നങ്ങളുമാണ് കുറഞ്ഞ മണിക്കൂറില്‍ ഒറ്റിക്കൊടുത്തത്. തളര്‍ച്ചയല്ല തിരുത്തലാണ് വേണ്ടതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് അടക്കം അക്രമത്തിന്റെ പിന്നിലുള്ള എട്ട് പേരെയും കോളേജില്‍ നിന്ന പുറത്താക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. തിങ്കളാഴ്ച കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരന്‍ പറഞ്ഞു.

ബൈറ്റ് കെ,വിശ്വംഭരന്‍ പ്രിന്‍സിപ്പല്‍ യൂണിവേഴ്‌സിറ്റി കോളേജ്

ഇടിവി ഭാരത് തിരുവനന്തപുരം
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.