ETV Bharat / state

VN Vasavan On Cooperative Amendment Bill : 'സഹകരണ മേഖലയുടെ വളർച്ചയും സാധ്യതകളും പ്രയോജനപ്പെടുത്തും'; ബില്ലില്‍ പ്രതികരിച്ച് വി എൻ വാസവൻ

Minister VN Vasavan On Cooperative Amendment Bill And Procedures : 56 ഭേദഗതികളുള്ള മൂന്നാം സഹകരണ ഭേദഗതി ബില്‍ കഴിഞ്ഞ ഡിസംബറിലാണ് സഭയിൽ അവതരിപ്പിച്ചത്

VN Vasavan On Cooperative Amendment Bill  Cooperative Amendment Bill  VN Vasavan  Amendment Bill  Minister VN Vasavan  Legislative Assembly  Multi State Societies  സഹകരണ മേഖല  സഹകരണ മേഖലയിലെ വളർച്ചയും സാധ്യതകളും  സഹകരണ  ബില്ലില്‍ പ്രതികരിച്ച് വി എൻ വാസവൻ  വി എൻ വാസവൻ  മന്ത്രി  സഹകരണ വകുപ്പ് മന്ത്രി  ബിൽ  മൾട്ടി സ്‌റ്റേറ്റ് സൊസൈറ്റികൾ  ക്രമക്കേട് ഒഴിവാക്കാൻ
VN Vasavan On Cooperative Amendment Bill
author img

By ETV Bharat Kerala Team

Published : Sep 15, 2023, 4:57 PM IST

വി എൻ വാസവൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : മൂന്നാം സഹകരണ ഭേദഗതി ബില്ലില്‍ (Cooperative Amendment Bill) പ്രതികരണവുമായി വകുപ്പ് മന്ത്രി വി എൻ വാസവൻ (VN Vasavan). സഹകരണ മേഖലയിലെ വളർച്ചയും സാധ്യതകളും നന്നായി പ്രയോജനപ്പെടുത്തുന്നതിനും, ഒറ്റപ്പെട്ടതെങ്കിലും ക്രമക്കേടുകൾ പരിഹരിച്ചുപോകാൻ കഴിയുന്ന സാഹചര്യം സൃഷ്‌ടിക്കാനുമാണ് മൂന്നാം സഹകരണ ഭേദഗതി ബിൽ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു (VN Vasavan On Cooperative Amendment Bill) .

ബില്ലിന് പൊതുവിൽ വലിയ സ്വീകാര്യതയാണുണ്ടായത്. കാലോചിതമായ പരിഷ്‌കാരം ഈ മേഖലയ്ക്ക് ആവശ്യമാണെന്ന അഭിപ്രായം ഉയർന്നുവെന്നും മന്ത്രി പറഞ്ഞു. 56 ഭേദഗതികളുള്ള ബിൽ കഴിഞ്ഞ ഡിസംബറിലായിരുന്നു സഭയിൽ (Legislative Assembly) അവതരിപ്പിച്ചത്. തുടര്‍ന്ന് സഹകരണ മന്ത്രി ചെയർമാനായ 16 അംഗ സമിതിയുടെ പരിശോധനയ്ക്ക് ശേഷമാണ് ബിൽ ഇന്നലെ (14.09.2023) പാസാക്കിയത്.

ജനങ്ങൾ പ്രയാസപ്പെടുന്ന സമയത്ത് അവർക്ക് സമീപിക്കാവുന്ന സമാന്തര സാമ്പത്തിക സ്രോതസ്സാവുകയാണ് സഹകരണ സംഘങ്ങളുടെ ലക്ഷ്യം. കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത മൾട്ടി സ്‌റ്റേറ്റ് സൊസൈറ്റികൾ (Multi State Societies) പ്രവർത്തിക്കുന്നുണ്ടെന്നും ഇത് ജനങ്ങളെ പലപ്പോഴും വഞ്ചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്രമക്കേട് ഒഴിവാക്കാൻ പരിശോധന കർശനമാക്കാനുള്ള നിർദേശം, സംഘം ജീവനക്കാരുടെയും സഹകാരികളുടെയും അവരുടെ കുടുംബത്തിലുള്ളവരുടെയും അടുത്ത ബന്ധുക്കളുടെയും ബാധ്യത എത്രയുണ്ടെന്ന് വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കാനുള്ള നിർദേശം എന്നിവയടക്കം വലിയ മാറ്റങ്ങളാണ് പുതിയ ഭേദഗതികളില്‍ വന്നിരിക്കുന്നത്. സഹകരണ സംഘങ്ങൾ ശക്തമായി നിലനിൽക്കുമ്പോഴും ലോൺ ആപ്പുകളെ പൊതുജനം സമീപിക്കുന്നത് നൂലാമാലകൾ കൊണ്ടല്ലെന്നും മന്ത്രി വ്യക്തമാക്കി. ലോണാപ്പുകളിൽ വഞ്ചിതരായവരെക്കുറിച്ചുള്ള വാർത്തകളില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

പ്രധാന മാറ്റങ്ങൾ:

  • ദീർഘകാലമായി സഹകരണ മേഖലയിലുള്ളവരില്‍ നിന്ന് ക്രമക്കേടുകൾ സംഭവിക്കുന്നുണ്ടെന്ന് മനസിലായി. ദീർഘകാലം മേഖലയിൽ ഇരിക്കുന്നവര്‍ ക്രമക്കേടുകൾ നടത്തുന്നു. ഇതിനാൽ ക്രെഡിറ്റ് സംഘങ്ങളിൽ ഭരണസമിതി കാലപരിധി 3 ടേമായി പരിമിതപ്പെടുത്തും.
  • ടീം ഓഡിറ്റ് സംവിധാനം കൊണ്ടുവരും. സ്ഥിരമായി ഒരു ഓഡിറ്റർ എന്ന രീതി മാറ്റും. അത് ക്രമക്കേട് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
  • മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ക്രമക്കേടുകൾ കൂടുതൽ കാണുന്നത്. ഇതിനാൽ ചെറിയ വായ്‌പകൾ (10 ലക്ഷത്തിൽ താഴെയുള്ളവ) നിലവിലുള്ള പ്രകാരം മൂല്യനിര്‍ണയം നടത്തും. 10 ലക്ഷത്തിൽ കൂടുതൽ വന്നാൽ അഞ്ച് അംഗസമിതിക്ക് മൂല്യനിര്‍ണയം തീരുമാനിക്കാം.
  • ക്രമക്കേട് കണ്ടാൽ പൊലീസിനും വിജിലൻസിനും അന്വേഷണം നടത്താൻ നിർദേശം നൽകും.
  • സംഘം ജീവനക്കാരുടെയും സഹകാരികളുടെയും ബാധ്യത എത്രയുണ്ടെന്ന് വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കണം. കുടുംബത്തിലുള്ളവരും അടുത്ത ബന്ധുക്കളും സാമ്പത്തിക ബാധ്യത അറിയിക്കണം.
  • നിയമനങ്ങൾ പരീക്ഷ ബോർഡിന് വിടും.
  • ഓഡിറ്റ് കൺകറന്‍റ് സിസ്‌റ്റം ഒഴിവാക്കി, പകരം ടീം ഓഡിറ്റ് സംവിധാനം നടപ്പിലാക്കും.
  • സിഎജി (CAG) ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുകയും രജിസ്ട്രാർ ഭരണത്തലവനാവുകയും ചെയ്യും.

രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാതെ മന്ത്രി : കരുവന്നൂർ കേസിൽ എ സി മൊയ്‌തീന് ഇഡി നോട്ടിസ് കൊടുത്തോട്ടെയെന്നും ചോദ്യം ചെയ്യൽ നടക്കട്ടെയെന്നും പറഞ്ഞ സഹകരണ വകുപ്പ് മന്ത്രി, കെ സുധാകരനെ അടക്കം ഇ ഡി ചോദ്യം ചെയ്‌തതല്ലേയെന്നും ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലല്ലോയെന്നും തിരിച്ചടിച്ചു.

കരുവന്നൂർ ബാങ്ക് വിഷയത്തില്‍ സഭയിൽ മാത്യു കുഴൽനാടൻ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണം നടത്തുന്നില്ലെന്നും ഇതില്‍ സ്‌പീക്കറുടെ റൂളിങ് നടന്നതാണെന്നും മന്ത്രി വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.