ETV Bharat / state

'യൂത്ത് കോണ്‍ഗ്രസിന് ക്ഷണം, വര്‍ഗീയത ഇല്ലാത്ത ആര്‍ക്കും മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാം,': ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് - യൂത്ത് കോണ്‍ഗ്രസ്

Human Chain Protest: മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ. ജനുവരി 20നാണ് മനുഷ്യച്ചങ്ങല. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് ഡിവൈഎഫ്‌ഐയുടെ സമരം.

ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങല  VK Sanoj DYFI  യൂത്ത് കോണ്‍ഗ്രസ്  Human Chain Protest Of DYFI
DYFI'd Human Chain Protest In January 20th
author img

By ETV Bharat Kerala Team

Published : Jan 18, 2024, 3:31 PM IST

വികെ സനോജ് മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങലയില്‍ വർഗീയത ഇല്ലാത്ത ആർക്കും പങ്കാളികളാകാമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങലയില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജെ സനോജ്.

എല്ലാവരില്‍ നിന്നുമുള്ള ഒരു പങ്കാളിത്തമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇതിലേക്ക് ക്ഷണിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് വ്യാജ രേഖയിലെല്ലാം അകപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് അത്തരമൊരു സമരത്തിനൊന്നും താത്‌പര്യമില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അണികള്‍ക്ക് നല്ല മുദ്രാവാക്യം വിളികളെല്ലാമുള്ള സമരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യം ഉണ്ടാകും.

തിരുവനന്തപുരം രാജ്‌ഭവന്‍ വരെ നീണ്ട് നില്‍ക്കുന്ന ദേശീയ പാതയില്‍ കൈകള്‍ കോര്‍ത്തുള്ള മനുഷ്യ ചങ്ങലയാണ് സൃഷ്‌ടിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി ഡിവൈഎഫ്‌ഐ സംസ്ഥാനത്ത് ഉടനീളം വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്.

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന ചോദ്യം ഉയര്‍ത്തി സംസ്ഥാനത്തെ റെയില്‍വേ യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കണമെന്നാണ് ആദ്യമായി ആവശ്യപ്പെട്ടത്. രണ്ടാമതായി കേന്ദ്ര സര്‍ക്കാരിന്‍റെ നിയമന നിരോധനമാണ്. കേരളത്തോടുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നതാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും വികെ സനോജ് പറഞ്ഞു.

ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങല: ജനുവരി 20നാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് പരിപാടി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുക. 20 ലക്ഷത്തിലധികം ജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.

വൈകുന്നേരം 4 മണിക്ക് കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല. ആദ്യ കണ്ണിയായി ദേശീയ പ്രസിഡന്‍റ് എഎ റഹീമും അവസാന കണ്ണിയായി ഡിവൈഎഫ്ഐ പ്രഥമ പ്രസിഡന്‍റ് ഇപി ജയരാജനും മനുഷ്യച്ചങ്ങലയില്‍ അണിചേരും. പരിപാടിയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ പൊതുയോഗങ്ങളും നടക്കും. മനുഷ്യ ചങ്ങലയ്ക്ക് ശേഷം നടക്കുന്ന പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

വ്യാജ തിരിച്ചറിയൽ കാർഡ്: യൂത്ത് കോണ്‍ഗ്രസിനെതിരെയുള്ള വ്യാജ തിരിച്ചറിയല്‍ കേസിനെ കുറിച്ചും പ്രതികരണം. ബിജെപിയുടെ സംസ്ഥാന നേതൃത്വവുമായി യൂത്ത് കോണ്‍ഗ്രസ് ഒരു സെറ്റിൽമെന്‍റ് നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ അന്താരാഷ്ട്ര ഏജൻസി വന്നാലും കുഴപ്പമില്ലെന്ന് പറയുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു. അന്താരാഷ്‌ട്ര ഏജന്‍സി വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് എന്തും പറയാമെന്നും വികെ സനോജ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.