ETV Bharat / state

വിഴിഞ്ഞത്ത് വൻ റേഷൻ തട്ടിപ്പ്; 43 ചാക്ക് ഉൽപന്നങ്ങൾ കണ്ടെടുത്തു - തിരുവനന്തപുരം

വെങ്ങാനൂർ സ്വദേശിയായ ഷറഫുദീന്‍റെ ഉടമസ്ഥതയിലുളള പുരയിടത്തിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന റേഷനരി, ഗോതമ്പ്, ആട്ട തുടങ്ങിയവ വിഴിഞ്ഞം പൊലീസ് കണ്ടെുത്തു.

Ration scam in Vizhinjam  Vizhinjam Ration scam  Ration scam  വിഴിഞ്ഞത്ത് വൻ റേഷൻ തട്ടിപ്പ്  വിഴിഞ്ഞത്ത് റേഷൻ തട്ടിപ്പ്  വിഴിഞ്ഞം റേഷൻ തട്ടിപ്പ്  റേഷൻ തട്ടിപ്പ്  റേഷൻ  റേഷൻ അഴിമതി  വിഴിഞ്ഞം  Vizhinjam  തിരുവനന്തപുരം  തിരുവനന്തപുരം റേഷൻ തട്ടിപ്പ്
വിഴിഞ്ഞത്ത് വൻ റേഷൻ തട്ടിപ്പ്; അരിയും ഗോതമ്പും ഉൾപ്പെടെ 43 ചാക്ക് ഉൽപന്നങ്ങൾ കണ്ടെടുത്തു
author img

By

Published : Aug 15, 2021, 1:11 PM IST

Updated : Aug 15, 2021, 2:19 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് വൻ റേഷൻ തട്ടിപ്പ്. വെങ്ങാനൂർ സ്വദേശിയായ ഷറഫുദീന്‍റെ ഉടമസ്ഥതയിലുളള പുരയിടത്തിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന റേഷനരി, ഗോതമ്പ്, ആട്ട തുടങ്ങിയവ വിഴിഞ്ഞം പൊലീസ് കണ്ടെുത്തു.

ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് വൻതോതിൽ പൂഴ്‌ത്തിവച്ചിരുന്ന റേഷൻ ഉൽപന്നങ്ങൾ പൊലീസ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു അന്വേഷണം. അരിയും ഗോതമ്പും ഉൾപ്പെടെ 43 ചാക്കുകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. സമീപത്തെ ഷെഡിൽ ഫുഡ് കോർപ്പറേഷന്‍റെ നിരവധി ചാക്കുകളും കണ്ടെടുത്തു.

വിഴിഞ്ഞത്ത് വൻ റേഷൻ തട്ടിപ്പ്; 43 ചാക്ക് ഉൽപന്നങ്ങൾ കണ്ടെടുത്തു

തീരദേശ മേഖലകളിലെ റേഷൻ കടകളിൽ നിന്ന് ഉൾപ്പെടെയുള്ള ഉൽപന്നങ്ങളാണ് ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തത്. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ റേഷനരി കടത്തിവരുന്നുണ്ടെന്നാണ് വിവരം. റേഷൻ അരിയും മുന്തിയ ഇനം അരികളുമായി കൂട്ടിക്കലർത്തിയശേഷം വിവിധ ബ്രാൻഡിലുള്ള അരികളുടെ ചാക്കുകളിൽ നിറച്ചാണ് വിൽപനയെന്ന് പൊലീസ് പറഞ്ഞു.

ALSO READ:'തല തിരിഞ്ഞ' ദേശസ്നേഹം; ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ. സുരേന്ദ്ര

സംഭവത്തിന് പിന്നാലെ അമരിവിള റേഷനിങ് ഇൻസ്‌പെക്‌ടർ ഡി. സിജി സ്ഥലത്തെത്തി അരി ചാക്കുകൾ പരിശോധിച്ചു. പിടിച്ചെടുത്ത അരി ചാക്കുകൾ നെയ്യാറ്റിൻകര സിവിൽ സപ്ലൈസ് ഓഫിസിലേക്ക് മാറ്റും. ഇത് വിൽപന നടത്തിയശേഷം സർക്കാരിലേക്ക് ഇതിന്‍റെ തുകയടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Last Updated : Aug 15, 2021, 2:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.