ETV Bharat / state

'സംഘര്‍ഷം സര്‍ക്കാര്‍ തിരക്കഥ, ചര്‍ച്ചയില്‍ വിശ്വാസം നഷ്‌ടപ്പെട്ടിട്ടില്ല'; ഫാദർ യൂജിൻ പെരേര

വിഴിഞ്ഞത്തുണ്ടായ സംഘർഷങ്ങൾ സംസ്ഥാന സർക്കാർ തയ്യാറാക്കിയ തിരക്കഥയാണെന്നും എന്നാല്‍ സംഘർഷങ്ങളെ ന്യായീകരിക്കുന്നില്ലെന്നും വ്യക്തമാക്കി സമരസമിതി കൺവീനർ ഫാദർ യൂജിൻ പെരേര, സംസ്ഥാന സർക്കാരുമായുള്ള ചർച്ചയിൽ വിശ്വാസം നഷ്‌ടമായിട്ടില്ലെന്നും വിശദീകരണം

Vizhinjam  Vizhinjam Protest  Vizhinjam Protest Convenor  Ugin Perera  Vizhinjam Attack  Government  സംഘര്‍ഷം  സര്‍ക്കാര്‍  തിരക്കഥ  ചര്‍ച്ച  സംസ്ഥാന സര്‍ക്കാരിനെ  ഫാദർ യൂജിൻ പെരേര  യൂജിൻ പെരേര  സംഘർഷങ്ങൾ  തിരുവനന്തപുരം  വിഴിഞ്ഞം  പൊലീസ്  കേന്ദ്രസേന
'സംഘര്‍ഷം സര്‍ക്കാര്‍ തിരക്കഥ, ചര്‍ച്ചയില്‍ വിശ്വാസം നഷ്‌ടപ്പെട്ടിട്ടില്ല'; ഫാദർ യൂജിൻ പെരേര
author img

By

Published : Dec 2, 2022, 6:37 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നതിന്‍റെ തെളിവാണ് കേന്ദ്രസേനയെ കൊണ്ടുവരാമെന്ന സംസ്ഥാന സർക്കാറിന്‍റെ നിലപാടെന്ന് വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ യൂജിൻ പെരേര. പൊലീസ് സംവിധാനത്തിന്‍റെ പരാജയം കാരണമാണ് സമരം സംഘർഷത്തിലേക്ക് എത്തിയത്. സംസ്ഥാനത്തെ നിയമവാഴ്‌ച തകർന്നത് കൊണ്ടാണോ കേന്ദ്രസേനയെ കൊണ്ടുവരുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'സംഘര്‍ഷം സര്‍ക്കാര്‍ തിരക്കഥ, ചര്‍ച്ചയില്‍ വിശ്വാസം നഷ്‌ടപ്പെട്ടിട്ടില്ല'; ഫാദർ യൂജിൻ പെരേര

വിഴിഞ്ഞത്തുണ്ടായ സംഘർഷങ്ങളെ ന്യായീകരിക്കുന്നില്ല. എന്നാൽ ഈ സംഘർഷങ്ങൾ സംസ്ഥാന സർക്കാർ തയ്യാറാക്കിയ തിരക്കഥയാണ്. ഇക്കാര്യം പുറത്തുവരുന്നതിന് ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ അതിരൂപത ഉറച്ചുനിൽക്കുന്നതായും യൂജിൻ പെരേര പറഞ്ഞു. സമരത്തിൽ തീവ്രവാദ ബന്ധമുള്ളവരുടെ ഇടപെടലുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇതിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും അല്ലാതെ പാർട്ടി മുഖപത്രത്തിലൂടെയല്ല കാര്യം പറയേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം മത്സ്യത്തൊഴിലാളികളെ അപമാനിക്കുകയാണ്. സർവകക്ഷി യോഗത്തിലടക്കം സമരസമിതിയെ പ്രതിരോധത്തിലാക്കാനാണ് ശ്രമിച്ചത്. സമാധാനം കാത്തുസൂക്ഷിക്കാനുള്ള ഒരു ചർച്ചയും നടന്നില്ലെന്നും തുറമുഖ പദ്ധതി വേണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാന സർക്കാരുമായുള്ള ചർച്ചയിൽ വിശ്വാസം നഷ്‌ടമായിട്ടില്ലെന്നും യൂജിൻ പെരേര പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.