തിരുവനന്തപുരം : കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന വിഴിഞ്ഞം ലൈറ്റ് ഹൗസ് സന്ദർശകർക്ക് തുറന്നുകൊടുത്തു. ലൈറ്റ് ഹൗസിന് മുകളിൽ നിന്ന് കോവളം-വിഴിഞ്ഞം കടലിന്‍റെ കാഴ്ചകൾ കാണാൻ സന്ദർശകരുടെ തിക്കും തിരക്കുമാണ്.
കോവളത്തെ ലൈറ്റ്ഹൗസ് ബീച്ച്, ഇടയ്ക്കൽ പാറക്കൂട്ടം, ഹവ്വാബീച്ചിനടുത്തായി പാറകൾക്ക് മുകളിലിരിക്കുന്ന കെട്ടിടസമുച്ചയങ്ങൾ, വിഴിഞ്ഞം തുറമുഖത്ത് നിർമ്മാണം പുരോഗമിക്കുന്ന പുലിമുട്ട് അടക്കമുള്ള കാഴ്ചകൾ കാണാനാകും. മെയ് ഒന്നിനാണ് ലൈറ്റ്ഹൗസ് വീണ്ടും തുറന്നത്.
Also Read: മൃഗശാല ജീവനക്കാരന് നേരെ വെള്ളക്കടുവയുടെ ആക്രമണം ; കണ്ണിന് താഴെ പരിക്ക്
പെരുന്നാൾ ദിനമായ ചൊവ്വാഴ്ച്ച സന്ദർശകരുടെ വൻനിരയാണ് ലൈറ്റ്ഹൗസിലുണ്ടായിരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 11-നായിരുന്നു ലൈറ്റ്ഹൗസ് അടച്ചിട്ടത്. കൊച്ചി ഡയറക്ടറേറ്റ് ഓഫ് ലൈറ്റ്ഹൗസസ് ആൻഡ് ലൈറ്റ്‌സ് ഷിപ്പ്‌സ് അധികൃതരുടെ നിർദേശത്തെ തുടർന്നായിരുന്നു അടച്ചിട്ടത്.
തിങ്കൾ ഒഴികെയുളള എല്ലാ ദിവസവും രാവിലെ 10 മുതൽ 12.45 വരെയും ഉച്ചയ്ക്കുശേഷം രണ്ട് മുതൽ വൈകിട്ട് 5.45 -വരെയുമാണ് സന്ദർശകർക്ക് പ്രവേശനം.