ETV Bharat / state

'വിവ കേരളം കാമ്പയിന്‍'; അനീമിയ മുക്ത കേരളത്തിനായി കൈകോര്‍ത്ത് ആരോഗ്യ വകുപ്പ് - ആരോഗ്യ വകുപ്പ് അനീമിയ കാമ്പയിന്‍

തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് കാമ്പയിന്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കുക. 15 നും 59 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ അനീമിയ രോഗ നിര്‍ണയം നടത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് കാമ്പയിന്‍റെ ലക്ഷ്യം

campaign for Anemia free Kerala  Viva Keralam campaign for Anemia free Kerala  Viva Keralam campaign  Viva Keralam campaign by Health ministry  വിവ കേരളം ക്യാമ്പയിന്‍  അനീമിയ  Anemia free Kerala  Anemia  Health ministry campaign against Anemia  അനീമിയ രോഗ നിര്‍ണയം  ആരോഗ്യ മന്ത്രി വീണ ജോർജ്  ആരോഗ്യ വകുപ്പ്  ആരോഗ്യ വകുപ്പ് അനീമിയ കാമ്പയിന്‍  അനീമിയ ക്യാമ്പയിൻ
വിവ കേരളം ക്യാമ്പയിന്‍
author img

By

Published : Jan 6, 2023, 1:09 PM IST

തിരുവനന്തപുരം: കേരളത്തെ അനീമിയ മുക്തമാക്കുന്നതിനായി 'വിവ കേരളം' കാമ്പയിന് രൂപം കൊടുത്ത് ആരോഗ്യവകുപ്പ്. ഇതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ മാസം തുടങ്ങുന്ന ക്യാമ്പയിൻ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് ആരംഭിക്കുക.

കാമ്പയിന്‍റെ ഭാഗമായി 15 നും 59 വയസിനും ഇടയിലുള്ള വനിതകളുടെ വാർഡ് തിരിച്ചുള്ള കണക്കെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കാമ്പയിന്‍റെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 15 മുതൽ 59 വയസ് വരെയുള്ള വനിതകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ആണ് ക്യാമ്പയിന്‍റെ ലക്ഷ്യം.

ഇതിന്‍റെ ഭാഗമായി ജില്ലകളിൽ അനീമിയ രോഗ നിർണയത്തിനുള്ള കിറ്റുകൾ വിതരണം ചെയ്യും. നിലവിൽ 12 ലക്ഷം കിറ്റുകൾ ലഭ്യമാണെന്നും ആവശ്യമെങ്കിൽ കൂടുതൽ കിറ്റുകൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഇതിനുപുറമെ വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ സ്‌കൂളുകൾ കേന്ദ്രീകരിച്ചും അനീമിയ ക്യാമ്പയിൻ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ വിവിധ തലങ്ങളിൽ യോഗം നടത്തിയാണ് ക്യാമ്പയിന് രൂപം കൊടുത്തിട്ടുള്ളത്. ഹെൽത്ത് ഫീൽഡ് വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, ട്രൈബൽ പ്രമോട്ടർമാർ എന്നിവരിലൂടെയായിരിക്കും കാമ്പയിന്‍ പ്രവർത്തനങ്ങൾ നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.