തിരുവനന്തപുരം: മോഹൻലാലിന്‍റെ കടുത്ത ആരാധകൻ മോഹൻലാലിന്‍റെ ചിത്രം വരച്ചാൽ അതിൽ എന്തെങ്കിലും പ്രത്യേകത ഇല്ലാതിരിക്കില്ല. മോഹൻലാലിന്‍റെ കടുത്ത ആരാധകനായ മഞ്ചാടി സ്വദേശി വിശ്വപ്രതാപ് എന്ന കടുത്ത ആരാധകൻ വരച്ച മോഹൻലാൽ ചിത്രത്തിനും അത്തരമൊരു പ്രത്യേകത ഉണ്ട്. എങ്ങനെ വരയ്ക്കുന്നുവെന്നതാണ് വിശ്വപ്രതാപ് വരച്ച മോഹൻലാൽ ചിത്രത്തെ വ്യത്യസ്‌തമാക്കുന്നത്.
ബ്രഷ് കടിച്ചുപിടിച്ച് അക്രിലിക് പെയിന്‍റ് ഉപയോഗിച്ചാണ് വിശ്വപ്രതാപ് ചിത്രം വരച്ചത്. അഞ്ച് മണിക്കൂറോളമെടുത്താണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്‍റെ രൂപം വിശ്വപ്രതാപ് പൂർത്തിയാക്കിയത്. ലാലേട്ടനെ വരയ്ക്കുമ്പോൾ എന്തെങ്കിലും പ്രത്യേകത വേണമെന്ന ചിന്തയിലാണ് ഇത്തരമൊരു പരിശ്രമമെന്ന് വിശ്വപ്രതാപ് പറയുന്നു.
ശാസ്ത്രീയമായി ചിത്രരചന പഠിക്കാതെ ജന്മസിദ്ധമായ കഴിവും കഠിനാധ്വാനവുമാണ് ചിത്രകാരനെന്ന ആഗ്രഹത്തിലേക്ക് വിശ്വപ്രതാപിനെ എത്തിച്ചത്. ഇപ്പോള്‍ പരമ്പരാഗത ചുമര്‍ ചിത്രകലയില്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഒപ്പം ഗീതാലയം ആര്‍ട്‌സ് എന്ന ചിത്രരചന പഠന കേന്ദ്രത്തിലൂടെ കുട്ടികള്‍ക്ക് ചിത്രകല പഠിപ്പിക്കുന്നുമുണ്ട്.
Also Read: കക്ഷി ചേർക്കാനാകില്ല; ചെന്നിത്തലക്ക് വന്‍ തിരിച്ചടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി