ETV Bharat / state

ബാലഭാസ്‌കറിൻ്റെ മരണം; സോബി ജോർജിനെതിരായ ഹർജിയിൽ വിധി 17ന്

സോബി ജോർജിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ആണ് അപേക്ഷ നൽകിയത്. അപകട മരണത്തെ കൊലപാതകമായി ചിത്രീകരിക്കാൻ സോബിൻ ജോർജ് ശ്രമിച്ചു. ഇത് അന്വേഷണത്തെ ബാധിക്കുകയും അനാവശ്യമായ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്‌തു എന്നാണ് സിബിഐ വാദം.

ബാലഭാസ്‌കറിൻ്റെ മരണം  സോബി ജോർജ് കലാഭവൻ  bala bhaskar  soby george kalabhavan  സിബിഐ  CBI
വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണം; സോബി ജോർജിനെതിരായ സിബിഐ ഹർജിയിൽ 17ന് വിധി
author img

By

Published : Apr 9, 2021, 3:38 PM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ അപകട മരണത്തെ കൊലപാതകം എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച സോബി ജോർജ് കലാഭവനെതിരെ കേസ് എടുക്കണം എന്ന ഹർജിയിൽ ഈ മാസം 17ന് വിധി പറയും. സോബി ജോർജിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. അപകട മരണത്തെ കൊലപാതകമായി ചിത്രീകരിക്കാൻ സോബിൻ ജോർജ് ശ്രമിച്ചു. ഇത് അന്വേഷണത്തെ ബാധിക്കുകയും അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്‌തു എന്നാണ് സിബിഐ വാദം.

2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് വാഹനാപകടത്തിൽ ബാലഭാസ്‌കർ മരിച്ചത്. തൃശൂരിൽ നിന്നുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാംപിനു സമീപത്ത് വച്ചാണ് അപകടം നടന്നത്. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു. മംഗലാപുരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ അന്വേഷണം ശരിയായ ദിശയിൽ അല്ല എന്നു കാണിച്ച് ബാലഭാസ്‌കറിന്‍റെ അച്ഛൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് തുടർന്നാണ് കേസ് 2020 ജൂൺ 12ന് സിബിഐ ഏറ്റെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.