തിരുവനന്തപുരം: മാരായമുട്ടത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇടവഴിക്കര ജയനെ കമ്പിപ്പാര കൊണ്ട് മർദിച്ച കേസിൽ രണ്ടു പേരെ കൂടി മാരായമുട്ടം പൊലീസ് പിടികൂടി. മണ്ണൂർ സ്വദേശികളായ ഗോപൻ, ശ്രീകുമാർ എന്നിവരാണ് പിടിയിലായത്. ഇവർ കേസിലെ മൂന്നും നാലും പ്രതികളാണ്. മാരായമുട്ടം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ വച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം. ബാങ്ക് മുന്‍ പ്രസിഡന്‍റിന്‍റെ സഹോദരനും ഡിസിസി ജനറല്‍ സെക്രട്ടറിയിയുമായ മാരായമുട്ടം സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘമാണ് ആക്രമിച്ചതെന്നാണ് ആരോപണം. മാരായമുട്ടം ബാങ്കിന്‍റെ അഴിമതിക്കെതിരെ ആദ്യമായി വിജിലന്‍സിന് പരാതികൊടുത്ത ആളാണ് മര്‍ദ്ദനമേറ്റ ഇടവഴിക്കര ജയൻ. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോഴും ചികിത്സയിലാണ്. അതേ സമയം കേസിലെ മുഖ്യ പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
മാരായമുട്ടത്തെ കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ച കേസില്‍ രണ്ടു പേർ കൂടി പിടിയിൽ - രണ്ട് പേർ പിടിയിൽ
ബാങ്ക് മുന്‍ പ്രസിഡന്‍റിന്‍റെ സഹോദരനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മാരായമുട്ടം സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘമാണ് ആക്രമിച്ചതെന്നാണ് ആരോപണം