ETV Bharat / state

കൊവിഡ്‌ പ്രതിരോധത്തിന് കോണ്‍ഗ്രസ് തുരങ്കം സൃഷ്‌ടിക്കുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

author img

By

Published : Apr 8, 2020, 7:56 PM IST

കൊവിഡ് വ്യാപനം ചെറുക്കുന്നതിനും ലോക് ഡൗണ്‍ മൂലം ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കുന്നതിനും ഏറ്റവും സുതാര്യമായ നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം  കൊണ്‍ഗ്രസ്  എല്‍ഡിഎഫ് കണ്‍വീനര്‍  എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍  Vijayaraghavan against Congress  covid relief measures
കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൊണ്‍ഗ്രസ് തുരങ്കം സൃഷ്‌ടിക്കുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മികച്ച രീതിയില്‍ നടന്നുവരുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം മനപൂര്‍വ്വം വിവാദം സൃഷ്‌ടിക്കുകയാണ്. കൊവിഡ് വ്യാപനം ചെറുക്കുന്നതിനും ലോക് ഡൗണ്‍ മൂലം ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കുന്നതിനും ഏറ്റവും സുതാര്യമായ നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പ്രവര്‍ത്തനങ്ങളെ രാജ്യമാകെ അഭിനന്ദിക്കുമ്പോഴാണ് ഇവിടെ കുത്തിത്തിരിപ്പിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും സംയുക്തമായി ശ്രമിക്കുന്നത്.

ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴെങ്കിലും രാഷ്ട്രീയം മാറ്റിവച്ച് സഹകരിക്കുന്നതിന് പകരം ലോകത്തിന് മുമ്പില്‍ കേരളത്തിന്‍റെ ഒരുമയെ ഇകഴ്ത്താനാണ് പ്രതിപക്ഷ നേതാവിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ചിന്‍റെ പേരിലും ഇരട്ടത്താപ്പ് നയമാണ് കോണ്‍ഗ്രസിന്‍റെ നിലപാട്‌. കൊവിഡ് പ്രതിരോധത്തിന് അമേരിക്കന്‍ മോഡല്‍ സ്വീകരിക്കണമെന്ന് നിയമസഭയില്‍ ഒരു ഉളുപ്പുമില്ലാതെ പ്രസംഗിച്ചയാളാണ് പ്രതിപക്ഷ നേതാവ്. അമേരിക്കന്‍ മോഡല്‍ സ്വീകരിച്ചിരുന്നെങ്കില്‍ കേരളത്തിന്‍റെ അവസ്ഥ എന്താകുമായിരുന്നെന്ന് ചെന്നിത്തല സ്വയം ആലോചിക്കണമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് കിട്ടിയ സ്വീകാര്യതയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. ഇതില്‍ വിറളി പൂണ്ടാണ് വസ്തുതാ വിരുദ്ധമായ ആക്ഷേപങ്ങളുമായി വന്നിരിക്കുന്നത്. ഈ സമീപനം തിരുത്തി ജനങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വയം അപഹാസ്യരാകുമെന്ന് വിജയരാഘവന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.