തിരുവനന്തപുരം: വിജയ് പി നായരുടെ മുൻകൂർ ജാമ്യാപേക്ഷ ഉപാധികളോടെ അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം അല്ലെങ്കിൽ, രണ്ടു ആൾജാമ്യം എന്നീ വ്യവസ്ഥയിലാണ് തിരുവനന്തപുരം ഒന്നാം അഡി.സെഷൻസ് കോടതി ജഡ്‌ജി ബിജു മേനോൻ പ്രതിക്ക് ജാമ്യം അനുവദിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ വിജയ് പി നായർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വിജയ് പി നായരെ മർദിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവരുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ ജില്ല കോടതി വെള്ളിയാഴ്ച വിധി പറയും.