ETV Bharat / state

അനധികൃത സ്വത്ത് സമ്പാദന കേസ്: അന്വേഷണ സംഘം വിപുലീകരിച്ചു - thiruvanthapuram

ശിവകുമാറിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകള്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കും.

വി എസ് ശിവകുമാറിന്‍റെ അനധികൃത സ്വത്ത് സമ്പാദന കേസ്  വി എസ് ശിവകുമാർ  വിജിലൻസ് അന്വേഷണ സംഘം വിപുലീകരിച്ചു  അനധികൃത സ്വത്ത് സമ്പാദന കേസ്  v.s siva kumar  vijilance  thiruvanthapuram  തിരുവനന്തപുരം
വി എസ് ശിവകുമാറിന്‍റെ അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലൻസ് അന്വേഷണ സംഘം വിപുലീകരിച്ചു
author img

By

Published : Feb 23, 2020, 1:19 PM IST

തിരുവനന്തപുരം: മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അന്വേഷണ സംഘം വിപുലീകരിച്ചു. ഒരു ഡി വൈ എസ് പിയും രണ്ട് സി ഐമാരും ഉള്‍പ്പെടെ പത്തംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക. ഒരു അക്കൗണ്ട് ഓഡിറ്റ് ഓഫീസറും സംഘത്തിലുണ്ട്. പ്രത്യേക സെല്‍ എസ് പിയായ വി.എസ് അജിക്ക് തന്നെയാണ് കേസിന്‍റെ അന്വേഷണ ചുമതല. അതിനിടെ ശിവകുമാറിന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് രേഖകള്‍ സമര്‍പ്പിക്കുക.

കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്നലെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശിവകുമാറിന്‍റെ സുഹൃത്തും കേസിലെ നാലാം പ്രതിയുമായ അഡ്വ. എന്‍ എസ് ഹരികുമാറിന്‍റെ പേരില്‍ പുളിമൂട് ജംഗ്ഷനിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. വിവിധ ബാങ്കുകളിലെ ലോക്കറുകള്‍ അടക്കമുള്ളവയുടെ വിവരങ്ങളും ശേഖരിക്കും. ഇതിനായി ഉടന്‍ ബാങ്കുകള്‍ക്ക് അപേക്ഷ നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാങ്കുകളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് മുമ്പ് ലോക്കറുകള്‍ തുറക്കരുതെന്നും നിര്‍ദേശം നല്‍കി. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.