ETV Bharat / state

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി റെക്കോഡിട്ട് വിജിലന്‍സ് ; കഴിഞ്ഞ വര്‍ഷം 47 കേസുകളില്‍ 56 അറസ്റ്റ് - അഴിമതി

47 ട്രാപ് കേസുകളില്‍ നിന്നാണ് 56 ഉദ്യോഗസ്ഥരെ സംസ്ഥാന വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. റവന്യൂ വകുപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്

vigilance  vigilance record  kerala vigilance  vigilance department  bribes  കൈക്കൂലി  വിജിലന്‍സ്  അഴിമതി  വിജിലന്‍സ് റെക്കോഡ്
VIGILENCE
author img

By

Published : Jan 1, 2023, 3:14 PM IST

തിരുവനന്തപുരം : അഴിമതിക്ക് എതിരെയുള്ള പോരാട്ടത്തിൽ 2022ൽ സർവകാല റെക്കോഡിട്ട് വിജിലൻസ്. ആദ്യമായി ഒരു വര്‍ഷം കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടുന്ന 47 ട്രാപ് കേസുകള്‍ എന്ന സര്‍വകാല റെക്കോഡ് വിജിലൻസ് കഴിഞ്ഞ വർഷം കൈവരിച്ചു. 2018ല്‍ 16, 2019ല്‍ 17, 2020ല്‍ 24, 2021ൽ 30 എന്നിങ്ങനെ ട്രാപ് കേസുകളാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വിജിലന്‍സില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്.

തദ്ദേശസ്വയംഭരണ വകുപ്പിലും റവന്യൂ വകുപ്പിലും 14 വീതവും ആരോഗ്യവകുപ്പില്‍ 7 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കൂടാതെ രജിസ്ട്രേഷന്‍ വകുപ്പില്‍ 4 കേസുകള്‍ രേഖപ്പെടുത്തി. വിദ്യാഭ്യാസ - ജലവിഭവ വകുപ്പുകളില്‍ 2 വീതവും, പൊലീസ്, സിവില്‍സപ്ലൈസ്‌, വൈദ്യുതി, അളവുതൂക്ക വകുപ്പുകളില്‍ ഓരോ ട്രാപ് കേസുകളുമാണ് 2022 ല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്.

ഇതില്‍ 14 എണ്ണം തിരുവനന്തപുരത്തിന്‍റെ തെക്കന്‍ മേഖലയില്‍ നിന്നാണ്. 13 ട്രാപ് കേസുകള്‍ വടക്കന്‍ മേഖലയില്‍ നിന്നും, 12 ട്രാപ് കേസുകള്‍ കിഴക്കന്‍ മേഖലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്‌തു. മധ്യമേഖലയില്‍ നിന്ന് 8 കേസുകളാണ് കഴിഞ്ഞ വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

47 ട്രാപ് കേസുകളില്‍ നിന്നായി ആകെ 56 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്‌തത്. ഇതില്‍ 20 പേര്‍ റവന്യൂവകുപ്പില്‍ നിന്നുള്ളവരാണ്. തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്ന് 15 പേരും അറസ്റ്റിലായി.

ആരോഗ്യ വകുപ്പില്‍ 7, രജിസ്ട്രേഷന്‍ വകുപ്പില്‍ 5, വിദ്യാഭ്യാസ - ജലവിഭവ വകുപ്പുകളില്‍ നിന്ന് രണ്ട് പേര്‍ വീതവുമാണ് അറസ്റ്റിലായത്. പൊലീസ്, സിവില്‍ സപ്ലൈസ്‌, വൈദ്യുതി, അളവുതൂക്ക വകുപ്പുകളില്‍ നിന്നായി ഓരോ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി വാങ്ങുന്നതിനിടെ പിടി വീണു. ഇത്രയും ഉദ്യോഗസ്ഥര്‍ ഒരു വര്‍ഷം ട്രാപ് കേസുകളില്‍ ഉള്‍പ്പെടുന്നത് ആദ്യമായിട്ടാണ്.

സർക്കാർ ഓഫിസുകളിലെ അഴിമതി മുൻകൂട്ടി കണ്ട് തടയുന്നതിലേക്കായി സംസ്ഥാന വിജിലൻസ് നടത്തിവരുന്ന മിന്നൽ പരിശോധനകളുടെ എണ്ണത്തിലും 2022 ൽ സർവകാല റെക്കോഡാണ്. ഒരു ദിവസം 4.7 മിന്നൽ പരിശോധനകൾ എന്ന ശരാശരിയിൽ ആകെ 1715 പരിശോധനകളാണ് 2022 ൽ മാത്രം വിവിധ സർക്കാർ ഓഫിസുകളിൽ നടത്തിയിട്ടുള്ളത്. ഇതിൽ 13 എണ്ണം സംസ്ഥാന വ്യാപകമായി ഒരേ സമയം നടത്തിയ മിന്നൽ പരിശോധനകൾ ആയിരുന്നു.

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പ്, പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, ഹയര്‍സെക്കന്‍ഡറി, ആരോഗ്യം, രജിസ്ട്രേഷൻ, റവന്യൂ, പൊതുമരാമത്ത്, പൊതുവിതരണ വകുപ്പ്‌ എന്നിവിടങ്ങളിലാണ് സംസ്ഥാനതല മിന്നൽ പരിശോധനകള്‍ നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ 'ഓപ്പറേഷൻ നിർമ്മാണ്‍', 'ഓപ്പറേഷൻ ട്രൂഹൗസ്' എന്നീ പേരുകളിലായിരുന്നു പരിശോധന. മോട്ടോർ വാഹന വകുപ്പിൽ 'ഓപ്പറേഷൻ ഓവർലോഡ്', 'ഓപ്പറേഷൻ ജാസൂസ്' എന്നീ പേരുകളിലും.

'ഓപ്പറേഷൻ ജ്യോതി' എന്ന പേരിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിൽ പരിശോധന നടന്നത്. ഹയർ സെക്കൻഡറി വകുപ്പില്‍ 'ഓപ്പറേഷൻ റെഡ്‌ടാപ്പ്‌' എന്ന പേരിലും, പൊതുമരാമത്ത് വകുപ്പിൽ 'ഓപ്പറേഷൻ സരള്‍രാസ്‌ത-2', 'ഓപ്പറേഷൻ സരള്‍രാസ്‌ത-3' എന്നീ പേരുകളിലുമായിരുന്നു മിന്നല്‍ പരിശോധന.

ആരോഗ്യവകുപ്പിലെ പരിശോധനകള്‍ 'ഓപ്പറേഷൻ ഗുണവക്ത' എന്ന പേരിലാണ് വിജിലന്‍സ് നടത്തിയത്. സബ് രജിസ്ട്രാര്‍ ഓഫിസുകളിൽ 'ഓപ്പറേഷൻ പഞ്ചികിരൻ-1, പഞ്ചികിരൻ-2' എന്നീ പേരുകളിലും, റവന്യൂ വകുപ്പിൽ 'ഓപ്പറേഷൻ പ്രിസർവേഷൻ' എന്ന പേരിലും ആയിരുന്നു നടപടി. സിവില്‍ സപ്ലൈസിന്‍റെ കീഴിലുള്ള റേഷൻ കടകളിൽ 'ഓപ്പറേഷൻ സുഭിക്ഷ' എന്ന പേരിലുമാണ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധനകൾ നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.