തിരുവനന്തപുരം: സംസ്ഥാനത്തെ തകർന്ന പി.ഡബ്ല്യു.ഡി റോഡുകളിൽ വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് ഡയറക്ടർ അനിൽ കാന്തിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടാണ് പരിശോധന നടത്തിയത്. ഓപ്പറേഷൻ സറൾ റാസാ എന്ന പേരിൽ എല്ലാ ജില്ലകളിലും പരിശോധന നടന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
റോഡുകൾ വേഗം തകരുന്നതിനു പിന്നിൽ നിർമാണത്തിലെ പിഴവാണോ എന്ന് കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. നിർമ്മാണ വസ്തുക്കളുടെ അനുപാതം കൃത്യമാണോ അറ്റകുറ്റ പണി ചെയ്യുമെന്ന ഉറപ്പ് കരാറുകാർ ലംഘിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.