ETV Bharat / state

കൈക്കൂലിയായി കോഴിയും പണവും; മൃഗ സംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന - കോഴിക്കടത്തിന് കൈക്കൂലി

വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയില്‍ പാറശാല മൃഗ സംരക്ഷണ വകുപ്പ് മൃഗ ഡോക്‌ടറില്‍ നിന്നും 5,700 രൂപയാണ് പിടിച്ചെടുത്തത്

vigilance raid in Animal Welfare Board check post  Animal Welfare Board check post Thiruvananthapuram  പരിശോധന നടത്താതെ കോഴിക്കടത്ത്  ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന  മൃഗ സംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റില്‍ റെയ്‌ഡ്  കോഴിക്കടത്തിന് കൈക്കൂലി  വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന
കോഴിക്കടത്തിന് കൈക്കൂലി
author img

By

Published : Feb 21, 2023, 10:21 AM IST

Updated : Feb 21, 2023, 10:33 AM IST

തിരുവനന്തപുരം: പാറശാല മൃഗ സംരക്ഷണ വകുപ്പിന്‍റെ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ മൃഗ ഡോക്‌ടറില്‍ നിന്നും ഉറവിടം വ്യക്തമല്ലാത്ത 5,700 രൂപ പിടികൂടി. ഓഫിസിനകത്ത് നിന്നും ഇറച്ചിക്കോഴിയും കണ്ടെത്തി.

ഇത് കൈക്കൂലിയായി ലഭിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്താതെ ഇറച്ചിക്കോഴികള്‍ കടത്തിവിടുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. എന്നാല്‍, ഇറച്ചിയിലെ ബ്ലഡ് സാമ്പിളുകള്‍ പരിശോധിക്കാനാണ് ഇത് ഓഫിസില്‍ സൂക്ഷിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിനോട് പറഞ്ഞത്.

വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. റെയ്‌ഡില്‍ വിജിലന്‍സ് മെഹ്‌സര്‍ രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Last Updated : Feb 21, 2023, 10:33 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.