ETV Bharat / state

Vigilance Flash Raid In Excise Offices 'ഓപ്പറേഷൻ കോക് ടൈൽ'; എക്‌സൈസ് ഓഫിസുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന

Vigilance flash raid 75 Excise Offices: എക്‌സൈസ് ഓഫിസുകളില്‍ ക്രമവിരുദ്ധ പ്രവർത്തനങ്ങളും അഴിമതികളുമെന്ന് പരാതി. ഓഫിസുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്‌ഷന്‍ ബ്യൂറോ. പൊതുജനങ്ങള്‍ക്കും അഴിമതി വിവരം വിജിലന്‍സിനെ അറിയിക്കാം. ബന്ധപ്പെടേണ്ട ടോള്‍ ഫ്രീ നമ്പര്‍: 1064, 8592900900

author img

By ETV Bharat Kerala Team

Published : Aug 23, 2023, 3:35 PM IST

Etv Bharat
Etv Bharat

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ എക്‌സൈസ് ഓഫിസുകളില്‍ (Excise Office) വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന (Vigilance flash raid). എക്സൈസ് ഓഫിസുകളിൽ (Excise Office) നടന്ന് വരുന്ന ക്രമവിരുദ്ധ പ്രവർത്തനങ്ങളും അഴിമതികളും കണ്ടെത്തുന്നതിനായാണ് 'ഓപ്പറേഷൻ കോക് ടൈൽ' എന്ന പേരിൽ റെയ്‌ഡ് നടത്തിയത്. എക്‌സൈസ് ഡിവിഷന്‍ ഓഫിസുകളിലും റേഞ്ച് ഓഫിസുകളിലുമായി 75 ഇടങ്ങളിലാണ് ഒരേ സമയം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്‌ഷന്‍ ബ്യൂറോ (Vigilance and Anti Corruption Bureau) മിന്നല്‍ പരിശോധന നടത്തിയത്.

14 എക്സൈസ് ഡിവിഷൻ ഓഫിസുകളിലും 16 എക്‌സൈസ് ഓഫിസുകളിലും 45 റേഞ്ച് ഓഫിസുകളിലുമാണ് പരിശോധന നടന്നത്. ഓണക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ കള്ള് ഷാപ്പ് (Toddy shop) ഉടമകളും ബാര്‍ ഉടമകളും (Bar Owners) പരിശോധന ഒഴിവാക്കുന്നതിനായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായും പരാതി ലഭിച്ചിട്ടുണ്ട്. കൂടാതെ ലൈസന്‍സ് (License) നിബന്ധനകള്‍ക്കും പെര്‍മിറ്റുകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കും കള്ള് ഷാപ്പുകള്‍ക്കും ചില ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തു കൊടുക്കുന്നതായും വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സംഘത്തിന്‍റെ മിന്നല്‍ പരിശോധന.

വിജിലന്‍സിന്‍റെ ടോള്‍ ഫ്രീ നമ്പര്‍ (Vigilance Toll free no): സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെ കുറിച്ച് ഏന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സിന്‍റെ ടോള്‍ഫ്രീ നമ്പറായ 1064, 8592900900 ലോ വിളിച്ച് അറിയിക്കാവുന്നതാണ്. അഴിമതി സംബന്ധിച്ചുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഉടന്‍ തന്നെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും പൊതുജനങ്ങള്‍ (Public) ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സിനെ അറിയിക്കണമെന്നും വിജിലന്‍സ് ഡയറക്‌ടര്‍ വിനോദ് കുമാര്‍ ഐപിഎസ് (Vigilance Director Vinod Kumar IPS) അറിയിച്ചു.

പാഡി ഓഫിസുകളിലും വിജിലന്‍സ് റെയ്‌ഡ് (Vigilance Raid in Paddy Office): ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തെ വിവിധ പാഡി ഓഫിസുകളില്‍ (Paddy Office) വിജിലന്‍സ് മിന്നല്‍ പരിശോധന (Vigilance flash raid) നടത്തിയത്. നെല്ല് സംഭരണത്തിലെ ക്രമക്കേടുകളും പാടശേഖരങ്ങളില്‍ നിന്നും നെല്ല് സംഭരിക്കുന്നതില്‍ മില്ലുടമകള്‍ വീഴ്‌ച വരുത്തുന്നുണ്ടെന്നുമുള്ള നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പാടശേഖരങ്ങളില്‍ നിന്നും യഥാസമയം നെല്ല് സംഭരിക്കാതെ നെല്ലിന് കിഴിവ് അടിച്ചേല്‍പ്പിക്കുന്നുവെന്നും വിജിലന്‍സിന് (Vigilance) വിവരം ലഭിച്ചിരുന്നു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ലഭിച്ച ഇത്തരത്തിലുള്ള നിരവധി പരാതികള്‍ക്ക് പിന്നാലെയാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. മില്ലുടമകളെ നിയന്ത്രിക്കേണ്ട പാഡി ഓഫിസുകളില്‍ ഗുരുതര അനാസ്ഥയാണെന്ന് പരിശോധനയില്‍ സംഘം കണ്ടെത്തിയിരുന്നു. ഓഫിസുകളിലെ രേഖകള്‍ അടക്കം പരിശോധിച്ചായിരുന്നു റെയ്‌ഡ്. ഓഫിസുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്‌തിരുന്നു.

also read: Vigilance Raid | ഓപ്പറേഷൻ ഇ സേവയുമായി വിജിലന്‍സ്; ലക്ഷ്യം അക്ഷയ സെന്‍ററുകളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.