ETV Bharat / state

Vidyarambham രാജ്ഭവനിലും ക്ലിഫ് ഹൗസിലും വിദ്യാരംഭം... പങ്കുചേർന്ന് മുഖ്യമന്ത്രിയും ഗവർണറും - Vijayadhashami

Vidyarambham At Rajbhawan and Cliff House മുഖ്യമന്ത്രിയുടെയും ഗവർണറുടെയും ഔദ്യോഗിക വസതികളിലാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. 61 കുട്ടികളാണ് രാജ് ഭവനില്‍ ആദ്യാക്ഷരം കുറിച്ചത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ച് കുരുന്നുകളെ എഴുത്തിനിരുത്തി.

Kerala Governor and CM initiated kids to the world of letters in Vidyarambham  വിദ്യാരംഭ ദിനം  വിദ്യാരംഭം  Vidyarambham  കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ  മുഖ്യമന്ത്രി പിണറായി വിജയൻ  Vijayadhashami  വിജയദശമി
Kerala Governor and CM initiated kids to the world of letters in Vidyarambham
author img

By ETV Bharat Kerala Team

Published : Oct 24, 2023, 2:39 PM IST

തിരുവനന്തപുരം : വിജയദശമി ദിനത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പങ്കുചേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ഇരുവരും ഒദ്യോഗിക വസതികളിലാണ് കുട്ടികളെ എഴുത്തിനിരുത്തിയത് (Kerala Governor and CM initiated kids to the world of letters in Vijayadhashami).

  • " class="align-text-top noRightClick twitterSection" data="">

രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുരുന്നുകളെ എഴുത്തിനിരുത്തി. 61 കുട്ടികളാണ് ഇവിടെ ആദ്യാക്ഷരം കുറിച്ചത്. ഓം ഹരി: ശ്രീ ഗണപതയേ നമ:അവിഘ്നമസ്‌തു എന്ന് ദേവനാഗിരിയിലും ഓം, അ, ആ എന്നീ അക്ഷരങ്ങള്‍ മലയാളത്തിലും ഗവര്‍ണര്‍ എഴുതിച്ചു. മറ്റു ഭാഷകളില്‍ ആദ്യക്ഷരം കുറിക്കാന്‍ താല്‍പര്യപ്പെട്ടവര്‍ക്കും ഗവര്‍ണര്‍ അഭിലാഷം സാധിച്ചുകൊടുത്തു.

വിദ്യാരംഭത്തോട് അനുബന്ധിച്ച് ക്ലിഫ് ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്ന് നല്‍കിയത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി അഞ്ച് കുരുന്നുകളെ എഴുത്തിനിരുത്തി. അറിവ് സമ്പാദനത്തിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ ഫേസ്‌ബുക്കില്‍ എഴുത്തിനിരുത്തല്‍ ചടങ്ങിന്‍റെ വിവരങ്ങളും ചിത്രങ്ങളും പങ്കുവച്ചു. വിജ്ഞാന സമ്പാദനത്തില്‍ കേരള പൊതുസമൂഹം കാണിക്കുന്ന താല്‍പ്പര്യം മുഖ്യമന്ത്രി കുറിപ്പില്‍ എടുത്തുപറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

'ക്രിയാത്മകമായ സാമൂഹിക പുരോഗതിയില്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആര്‍ജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ പ്രസക്തി ഈ വളര്‍ച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നിരവധി കുഞ്ഞുങ്ങളാണ് ഈ വിദ്യാരംഭ ദിനത്തില്‍ അറിവിന്‍റെ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ഇന്ന് അനന്യ, അദ്വിഷ്, ഹിദ, ഐറീന്‍, ഏണസ്റ്റോ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ക്രിയാത്മകമായ സാമൂഹിക പുരോഗതിയില്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആര്‍ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ പ്രസക്തി ഈ വളര്‍ച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്.

ഈ മാറ്റങ്ങളെ കൂടുതല്‍ ജനകീയമാക്കാനും ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും പഠന സംവിധാനവും എല്ലാവര്‍ക്കുമൊരുക്കാനും നമുക്ക് സാധിക്കണം. ഇതിനായി വിവിധ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാര്‍ത്തെടുക്കാന്‍ ഈ വിദ്യാരംഭ ദിനം ഊര്‍ജ്ജം പകരട്ടെ. എല്ലാവര്‍ക്കും മഹാനവമി – വിജയദശമി ആശംസകള്‍'.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.