ETV Bharat / state

'മലയാളിയുടെ വിദ്യാഭ്യാസവും അധ്വാനശീലവും രാജ്യത്തിന് മാതൃക' ; കേരള ജനതയെ പ്രശംസിച്ച് ഉപരാഷ്‌ട്രപതി - Kerala government

നിയമസഭ മന്ദിരത്തിന്‍റെ രജതജൂബിലി ഉദ്‌ഘാടന വേളയിൽ കേരളത്തിന്‍റെ സാമൂഹിക - രാഷ്‌ട്രീയ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങളെ ഓര്‍ത്തെടുത്ത ഉപരാഷ്‌ട്രപതി സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ മേഖലയെ പ്രശംസിച്ചു

ജഗദീപ് ധൻകർ  നിയമസഭ മന്ദിരത്തിന്‍റെ രജതജൂബിലി  കേരള നിയമസഭ  ഉപരാഷ്‌ട്രപതി  jagdeep dhankhar  Vice President  Jagdeep Dhankar prised the Kerala  Kerala government  Vice President Jagdeep Dhankar
ഉപരാഷ്‌ട്രപതി
author img

By

Published : May 22, 2023, 4:41 PM IST

നിയമസഭ മന്ദിരത്തിന്‍റെ രജതജൂബിലി

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ വളർച്ചയ്ക്ക്‌ ഉതകുന്നവിധം നിരവധി നിയമനിർമ്മാണങ്ങള്‍ കേരള നിയമസഭ നടത്തിയതായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. നിയമസഭ മന്ദിരത്തിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ താത്പര്യങ്ങൾ വരുമ്പോൾ രാഷ്‌ട്രീയത്തിന്‍റെ കണ്ണട മാറ്റിവയ്ക്ക‌ണം. വിദ്യാഭ്യാസ രംഗത്തെ കേരള മികവിന്‍റെ ഗുണഭോക്താവാണ് താനും.

പ്രമുഖരെ പ്രശംസിച്ച് ഉപരാഷ്‌ട്രപതി : രാജസ്ഥാനിലെ സൈനിക സ്‌കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അധ്യാപിക രത്‌ന നായരെ ഓർമിച്ചായിരുന്നു ഉപരാഷ്‌ട്രപതിയുടെ പ്രതികരണം. യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, കെഎസ് ചിത്ര അടക്കം കേരളം രാജ്യത്തിന് സംഭാവന ചെയ്ത‌ പ്രതിഭകളെ പേരെടുത്ത് പരാമർശിച്ച ഉപരാഷ്‌ട്രപതി സംസ്ഥാന ജനതയെ പ്രസംഗമധ്യേ പ്രശംസിച്ചു. മലയാളിയുടെ വിദ്യാഭ്യാസവും അധ്വാനശീലവും രാജ്യത്തിന് മാതൃകയാണ്.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അടക്കം വലിയ നേട്ടം കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെ സേവനങ്ങളെയും ജഗദീപ് ധൻകർ സ്‌മരിച്ചു. ഉപരാഷ്‌ട്രപതിയുടെ സാന്നിധ്യം സന്തോഷത്തിന് മാറ്റ് കൂട്ടുന്നുവെന്നും തിരക്കുകൾക്കിടയിലും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം കേരള നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരോക്ഷ വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. അനുമതിയുടെ കാര്യത്തിൽ അനിശ്ചിതമായ കാലതാമസമാണ് ഉണ്ടായതെന്നും ഇക്കാര്യം വിസ്‌മരിക്കാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കേരള നിയമസഭ ആവിഷ്‌കരിച്ച നിയമങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അധികാരപരിധിയില്‍ കൈകടത്തുന്നു : കേരള നിയമസഭ ചിത്രപരമായ പ്രധാന്യമുള്ള പല നിയമങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. ആധുനിക ഇന്ത്യന്‍ ഭരണഘടനയുടെ മൂന്ന് ശാഖകളിൽ ഒന്ന് മറ്റൊന്നിന്‍റെ അധികാരപരിധിയില്‍ കൈകടത്തുന്നുവെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ടെന്നും അത്തരം ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഘോഷ പരിപാടികൾ : ഉദ്‌ഘാടന ചടങ്ങിന് ശേഷം വൈകിട്ട് നാല് മണി മുതല്‍ ആറ് മണി വരെ സംഗീതജ്‌ഞരായ സ്റ്റീഫന്‍ ദേവസി, അന്‍വര്‍ സാദത്ത് എന്നിവര്‍ നയിക്കുന്ന എന്‍റെ കേരളം - സംഗീത സായാഹ്നം പരിപാടി അരങ്ങേറും. കേരള നിയമസഭ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെയ്‌ 20നും 23 നും നിയമസഭ ഹാളും മ്യൂസിയവും സന്ദര്‍ശിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരവും ഒരുക്കിയിട്ടുണ്ട്. എന്നാൽ മെയ്‌ 21ന് നിയമസഭയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

also read : ബില്ലുകൾക്ക് അനുമതി കിട്ടിയില്ല, ഗവർണറെ വേദിയിലിരുത്തി പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

1979ല്‍ പികെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് നിയമസഭ കോംപ്ലക്‌സിന് തുടക്കമിട്ടത്. പിന്നീട് 1998 മെയ്‌ 22 ന് കേരള നിയമസഭയുടെ പുതിയ ആസ്ഥാന മന്ദിരം സ്ഥാപിതമായി. അന്നത്തെ രാഷ്‌ട്രപതിയായിരുന്ന കെ ആര്‍ നാരായണനാണ് പുതിയ നിയമസഭ മന്ദിരം ഉദ്‌ഘാടനം ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.