ETV Bharat / state

മാര്‍ക്ക് തട്ടിപ്പ് സംഭവം;വൈസ് ചാന്‍സലര്‍ സാങ്കേതിക വിദഗ്‌ധ കമ്മറ്റിയെ നിയോഗിച്ചു

author img

By

Published : Nov 15, 2019, 8:27 PM IST

പരീക്ഷയുടെ ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ ഓഡിറ്റ് ചെയ്യുന്നതിനും റവന്യു ഇൻ്റലിജന്‍സ് പരിശോധനയ്ക്കിടെ സര്‍വകലാശാല മാര്‍ക്ക് ഷീറ്റ് കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനുമാണ് വിദഗ്‌ധ സമിതിയെ നിയമിച്ചത്

മാര്‍ക്ക് തട്ടിപ്പ് സംഭവം;വൈസ് ചാന്‍സിലര്‍ സാങ്കേതിക വിദഗ്‌ധ കമ്മറ്റിയെ നിയോഗിച്ചു

തിരുവനന്തപുരം:കേരള സര്‍വകലാശാലയില്‍ അധിക മോഡറേഷന്‍ നല്‍കി മാര്‍ക്ക് തട്ടിപ്പ് നടത്തിയ സംഭവം അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ സാങ്കേതിക വിദഗ്ധരുടെ കമ്മറ്റിയെ നിയോഗിച്ചു. പരീക്ഷയുടെ ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ ഓഡിറ്റ് ചെയ്യുന്നതിനാണ് വിദഗ്ധ സമിതിയെ നിയമിച്ചത്. റവന്യു ഇൻ്റലിജന്‍സ് പരിശോധനയ്ക്കിടെ സര്‍വകലാശാല മാര്‍ക്ക് ഷീറ്റ് കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. സര്‍വകലാശാല അറിയാതെ ഉദ്യോഗസ്ഥരുെട പാസ്‌വേര്‍ഡ് ഉപയോഗിച്ച് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അധിക മോഡറേഷന്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. സര്‍വകലാശാല മോഡറേഷന് പുറമേയാണ് വിദ്യാർഥികൾക്ക് അധികമാര്‍ക്ക് നൽകിയത്.

രണ്ട് പരീക്ഷകളില്‍ മാര്‍ക്ക് തിരുത്തിയതായി കണ്ടെത്തിയ ഡെപ്യൂട്ടി രജിസ്ട്രാറെ സര്‍വകലാശാല സസ്‌പെൻ്റ് ചെയ്തിരുന്നു. ഇവരുടെ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് മോഡറേഷന്‍ നല്‍കിയതെന്ന് സര്‍വകലാശാല കണ്ടെത്തിയതിനെ തുര്‍ന്നാണ് നടപടി. ചില കരിയര്‍ റിലേറ്റഡ് കോഴ്സുകളുടെ പരീക്ഷകളില്‍ പാസ്‌ബോര്‍ഡുകളുടെ ശുപാര്‍ശയില്‍ നിന്ന് വ്യത്യസ്തമായാണ് മോഡറേഷന്‍ നല്‍കിയതെന്നാണ് കണ്ടെത്തല്‍. വിദഗ്ധ സമിതി കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് കൈമാറും. കൂടാതെ റവന്യു ഇൻ്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഏഴ് മാര്‍ക്ക് ഷീറ്റുകള്‍ കണ്ടെത്തിയ സംഭവത്തിലും വിശദമായ അന്വേഷണം നടക്കും. മാര്‍ക്ക് ഷീറ്റുകളെ കുറിച്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി നല്‍കാന്‍ റവന്യു ഇൻ്റലിജന്‍സിനോട് സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

Intro:കേരള സര്‍വകലാശാലയില്‍ അധിക മോഡറേഷന്‍ നല്‍കി മാര്‍ക്ക് തട്ടിപ്പ് നടത്തിയ സംഭവം അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ സാങ്കേതിക വിദഗ്ദരുടെ കമ്മറ്റിയെ നിയോഗിച്ചു. പരീക്ഷയുടെ ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ ഓഡിറ്റ് ചെയ്യുന്നതിനാണ് വിദഗ്ദ സമിതി. റവന്യു ഇന്റലിജന്‍സ് പരിശോധനയ്ക്കിടെ സര്‍വകലശാല മാര്‍ക്ക് ഷീറ്റ് കണ്ടെത്തിയ സംവഭവത്തെക്കുറിച്ച് അന്വേഷിക്കാനും വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു.

Body:സര്‍വകലാശാല അറിയാതെ ഉദ്യോഗസ്ഥരുെട പാസ് വേര്‍ഡ് ഉപയോഗിച്ച്് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അധിക മോഡറേഷന്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സര്‍വകലാശാല മോഡറേഷനു പുറമേയാണ് അധിക മാര്‍ക്ക് .രണ്ട് പരീക്ഷകളില്‍ മാര്‍ക്ക് തിരുത്തിയതായി കണ്ടെത്തിയ ഡെപ്യൂട്ടി രജിസ്ട്രാറിനെ സര്‍വകലാശാല സസ്‌പെന്റ് ചെയ്തു. ഇവരുടെ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് മോഡറേഷന്‍ നല്‍കിയതെന്ന് സര്‍വകലാശാല കണ്ടെത്തിയതിനെ തുര്‍ന്നാണ് നടപടി.ചില കരിയര്‍ റിലേറ്റഡ് കോഴിസുകളുടെ പരീക്ഷകളില്‍ പാസ്‌ബോര്‍ഡുകളുടെ ശുപാര്‍ശയില്‍ നിന്ന് വ്യത്യസ്തമായാണ് മോഡറേഷന്‍ നല്‍കിയതെന്നാണ് കണ്ടെത്തല്‍. വിദഗ്ദസമിതി കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് കൈമാറും.ഇതുകൂടാതെ റവന്യു ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഏഴ് മാര്‍ക്ക് ഷീറ്റുകള്‍ കണ്ടെത്തിയ സംഭവത്തിലും വിശദമായ അന്വേഷണം നടക്കും. മാര്‍ക്ക് ഷീറ്റുകളുടെ ഉത്ഭവത്തെക്കുറിച്ചാണ് അന്വേഷിക്കുക. ഇതുസംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി നല്‍കാന്‍ റവന്യു ഇന്റലിജന്‍സിനോട് സര്‍വകലാശാല ആവശ്യപ്പെട്ടു.

ഇടിവി ഭാരത്
തിരുവനന്തപുരം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.