ETV Bharat / state

ഒരുക്കങ്ങള്‍ പൂര്‍ണം; പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക് - PALAKKAD BY ELECTION PREPARATIONS

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നാളെ. മത്സര രംഗത്തുള്ളത് പത്ത് സ്ഥാനാര്‍ഥികള്‍.

PALAKKAD BYELECTION  പാലക്കാട് ഉപതെരഞ്ഞെടുപ്പ്  P SARIN  RAHUL MAMKOOTATHIL
PALAKKAD BYELECTION 2024 (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 19, 2024, 2:04 PM IST

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഒരുക്കങ്ങൾ പൂർത്തിയായി. നാളെയാണ് (നവംബര്‍ 20) വോട്ടെടുപ്പ്. ഗവ.വിക്ടോറിയ കോളജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം.

വോട്ടെടുപ്പിന് ശേഷം ഇവിടെത്തന്നെയാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുക. പത്ത് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എൻഡിഎ സ്ഥാനാർഥി സി കൃഷ്‌ണകുമാറിൻ്റെയും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൻ്റെയും പേരുകൾ ആദ്യമാണ്. സ്വതന്ത്ര ചിഹ്‌നമായതിനാൽ ഡോ. സരിൻ്റെ പേര് പട്ടികയിൽ അക്ഷരമാലയനുസരിച്ച് ഒമ്പതാം സ്ഥാനത്തായത് എൽഡിഎഫിന് അലോസരം ഉണ്ടാക്കിയിട്ടുണ്ട്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അന്തിമ വോട്ടർ പട്ടിക പ്രകാരം 1,94,706 വോട്ടർമാരാണ് ആകെയുള്ളത്. അതിൽ 1,00,290 പേർ സ്ത്രീകളാണ്. നാല് ഓക്‌സിലറി ബൂത്തുകളടക്കം 184 ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ഏഴെണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്.

അവിടെ കേന്ദ്ര സുരക്ഷാ സേനയ്ക്കാ‌ണ് ചുമതല. എല്ലാ പോളിങ് സ്റ്റേഷനുകളിലും വെബ്‌കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ ആണ് കൺട്രോൾ റൂം. തെരഞ്ഞെടുപ്പ് കമ്മിഷൻ തിരിച്ചറിയൽ കാർഡിന് പുറമേ ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ കൂടി വോട്ട് ചെയ്യാൻ ഉപയോഗിക്കാമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.

Also Read: ലീഗ് വർഗീയ ശക്തികളുടെ തടങ്കലിൽ, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും: എം വി ഗോവിന്ദൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.