ETV Bharat / bharat

ജിസാറ്റ് 20 ഭ്രമണപഥത്തില്‍; എന്തുകൊണ്ട് മസ്‌കിന്‍റെ കമ്പനിയുമായി ഇന്ത്യ സഹകരിച്ചു? അറിയാം വിശദമായി - GSAT N2 DEPLOYED INTO ORBIT

അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോ​ഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്

Elon Musk  SpaceX  Geosynchronous Transfer Orbit  NewSpace India Limited
GSAT-N2 satellite successfully deployed into orbit (ANI)
author img

By ANI

Published : Nov 19, 2024, 2:33 PM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയിരുന്നു. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോ​ഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചിരുന്നത്. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40 ൽ നിന്ന് പുലർച്ചെ 12.01നായിരുന്നു വിക്ഷേപണം. 12.36ഓടെ വിചാരിച്ചപോലെ തന്നെ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞു.

ഇതിനുപിന്നാലെ ദൗത്യവുമായി ബന്ധപ്പെട്ട് മസ്‌കിന്‍റെ കമ്പനിയെ സമീപിച്ചതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഐഎസ്ആർഒ ചെയർപേഴ്‌സൺ കെ ശിവൻ. ഐഎസ്ആർഒ വിക്ഷേപണ വാഹനങ്ങളുടെ ശേഷിക്കപ്പുറം ഉപഗ്രഹത്തിന് ഭാരമുള്ളതിനാലാണ് മസ്‌കിന്‍റെ സ്‌പേസ് എക്‌സിനെ സമീപിക്കേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐഎസ്ആർഒയ്ക്ക് നിലവില്‍ നാല് ടൺ ശേഷിയുള്ള ഉപഗ്രഹ വിക്ഷേപണ സംവിധാനമാണ് ഉള്ളത്, അതേസമയം ജിസാറ്റ്-എൻ 2 ന് 4.7 ടൺ ഭാരമുണ്ട്, ഇതിനാലാണ് പുറത്തുള്ള ഒരു സ്വകാര്യ കമ്പനിയെ സമീപിക്കേണ്ടി വന്നത്. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാൻ പദ്ധതിയുണ്ടെന്നും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ശിവൻ പറഞ്ഞു.

4.7 ടൺ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാൻ ശേഷിയുള്ള വാഹനങ്ങള്‍ ഇല്ലാത്തതിനാലാണ് ഇന്ത്യ മറ്റൊരു കമ്പനിയെ സമീപിച്ചതെന്നും ഭാവിയില്‍ ഐഎസ്‌ആര്‍ഒ മികച്ച ശേഷിയുള്ള വിക്ഷേപണ വാഹനങ്ങള്‍ ഒരുക്കുമെന്നും മുൻ ഐഎസ്ആർഒ മേധാവി ജി മാധവൻ നായരും പ്രതികരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എന്താണ് ജിസാറ്റ് 20?

വിദൂര പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളും യാത്രാവിമാനങ്ങളിൽ ഇന്‍റര്‍നെറ്റും നൽകുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍റെ (ഐഎസ്ആർഒ) അത്യാധുനിക ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 20. ഇന്ത്യൻ മേഖലയിലുടനീളം ബ്രോഡ്‌ബാൻഡ് സേവനങ്ങളും ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റിയും (IFC) മെച്ചപ്പെടുത്തുന്നതിനാണ് GSAT-N2 കൃത്രിമ ഉപഗ്രഹം സജ്ജീകരിച്ചിരിക്കുന്നത്. ഒന്നിലധികം സ്പോട്ട് ബീമുകളും വൈഡ്ബാൻഡ് Ka x Ka ട്രാൻസ്‌പോണ്ടറുകളും ഉൾക്കൊള്ളുന്ന ഈ ഉപഗ്രഹം, ചെറിയ ഉപയോക്തൃ ടെർമിനലുകളുള്ള ഒരു വലിയ സബ്‌സ്‌ക്രൈബർ ബേസിനെ പിന്തുണയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യമായാണ് ഐഎസ്ആർഒ അതിന്‍റെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വഴി സ്പേസ് എക്‌സ് റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കുന്നത്. 27 മുതൽ 40 ജിഗാഹെർട്‌സ് (GHz) വരെയുള്ള റേഡിയോ ഫ്രീക്വൻസികളുടെ ഒരു ശ്രേണി - ഉയർന്ന ബാൻഡ്‌വിഡ്ത്ത് ലഭിക്കാൻ ഉപഗ്രഹത്തെ പ്രാപ്‌തമാക്കുന്ന വിപുലമായ Ka ബാൻഡ് ഫ്രീക്വൻസി മാത്രം ഉപയോഗിക്കുന്ന ഒരു ഉപഗ്രഹം ഐഎസ്ആർഒ നിർമ്മിക്കുന്നതും ഇതാദ്യമായിട്ടാണ്. അതേസമയം, ചന്ദ്രയാൻ 4, 5 എന്നിവയുടെ അടുത്ത റൗണ്ട് ചാന്ദ്ര ദൗത്യങ്ങൾക്കായി ഐഎസ്ആർഒ രൂപരേഖ പൂർത്തിയാക്കിയിട്ടുണ്ടെന്നും സർക്കാർ അനുമതിക്കായി ശ്രമിക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചിരുന്നു.

Also Read: ഭൂമിക്ക് പുറത്തെ ജീവിതം അനുകരിക്കാനൊരുങ്ങി ലഡാക്ക്: ഇന്ത്യയുടെ ആദ്യ അനലോഗ് ദൗത്യത്തിന് തുടക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.