ETV Bharat / state

കിടപ്പു രോഗിയായ സഹോദരനെ മൃഗഡോക്‌ടര്‍ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ സന്തോഷ് പൊലീസ് കസ്റ്റഡിയിലാണ്

Veterinarian stabs bedridden brother to death  Thiruvananthapuram Varkala murder  stabs bedridden brother to death  സഹോദരനെ മൃഗഡോക്‌ടര്‍ കുത്തി കൊലപ്പെടുത്തി  കുത്തി കൊലപ്പെടുത്തി  തിരുവനന്തപുരം  Thiruvananthapuram  തലസ്ഥാനത്ത് വീണ്ടും അരുംകൊല  സഹോദരനെ കുത്തിക്കൊന്നു
കിടപ്പു രോഗിയായ സഹോദരനെ മൃഗഡോക്‌ടര്‍ കുത്തി കൊലപ്പെടുത്തി
author img

By

Published : Sep 24, 2022, 11:40 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അരുംകൊല. വർക്കലയിൽ ജ്യേഷ്‌ഠൻ കിടപ്പ് രോഗിയായ സഹോദരനെ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ സഹോദരൻ സന്തോഷിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്‌ച(24.09.2022) പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പ്രതിയായ സന്തോഷ് പ്രകോപനമില്ലാതെ സഹോദരന്‍റെ നെഞ്ചിൽ കത്തി കുത്തി ഇറക്കുകയായിരുന്നു. റെയിൽവേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവർഷമായി അപസ്‌മാര രോഗം വന്ന് കിടപ്പിലാണ്.

കൊലപാതകം നടക്കുമ്പോൾ സന്ദീപിനെ പരിചരിക്കുന്ന 60 വയസുള്ള തമിഴ്‌നാട് സ്വദേശിയായ ഒരു മെയിൽ നഴ്‌സും വീട്ടിലുണ്ടായിരുന്നു. വെറ്ററിനറി ഡോക്‌ടറായ പ്രതി സന്തോഷ് ഇപ്പോൾ സസ്പെൻഷനിലാണ്. സന്ദീപിന്‍റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.