തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. പ്രതികളായ അന്‍സര്‍, അജിത്ത്, നജീബ് എന്നിവരെ ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്.വൈ സുരേഷിന്‍റെ നേതൃത്വത്തിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഏഴ് ദിവസമാണ് പ്രതികളുടെ കസ്റ്റഡി കാലാവധി. പ്രതികളായ ഉണ്ണിയും അന്‍സറും ഒടുവിലാണ് പൊലീസിന്‍റെ പിടിയിലായത്. നേരത്തെ കസ്റ്റഡിയിലുള്ള ബാക്കി പ്രതികളുടെ കാലാവധി ശനിയാഴ്‌ച അവസാനിക്കും.
വൻ സുരക്ഷാ സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം. പ്രതികളുടെയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചു വരികയാണ്.