വേനൽചൂടിൽ വെന്തുരുകുകയാണ് കേരളം. തലസ്ഥാനത്ത് ഉൾപ്പടെ കനത്ത ചൂടിൽ ജനങ്ങൾ വലയുകയാണ്. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സൂര്യാഘാത മുന്നറിയിപ്പ് തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വരും ദിവസങ്ങളിൽ ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിലവില്‍ 33 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെടുന്ന്. ചൂട് കൂടിയതോടെ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങൾ.
തണ്ണിമത്തൻ ജ്യൂസ് ഉൾപ്പടെയുള്ള പാനീയങ്ങളാണ് ചൂടിൽ നിന്ന് രക്ഷനേടുന്നതിന് ഒരു പരിധിവരെ ജനങ്ങൾക്ക് ആശ്വാസം. നിലവില്‍ ഇത്ര ചൂട് അനുഭവപ്പെടുമ്പോള്‍ വേനൽ അതിന്‍റെ പൂർണതയിലേക്ക് എത്തുന്ന ഏപ്രിൽ മെയ് മാസങ്ങളിൽ എങ്ങനെ ജീവിക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക. കനത്ത ചൂട് തെരഞ്ഞെടുപ്പ് പ്രചരണത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.