ETV Bharat / state

ദുരിതക്കയമായി വെള്ളായണി, കൈത്താങ്ങാകാതെ സർക്കാർ; സർക്കാർ ഓഫിസുകൾ കയറിയിറങ്ങി 626 കർഷക കുടുംബങ്ങൾ - വെള്ളായണി കായൽ ദുരിതത്തിൽ

വെള്ളം കയറി കൃഷി അന്യമായ സ്വകാര്യകൃഷി ഭൂമി ന്യായവില നൽകി ഏറ്റെടുക്കുമെന്ന് 2017ൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം തീരുമാനം എടുത്ത് ആറ് വർഷം കഴിഞ്ഞിട്ടും ഇന്നിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളായണിക്കായലിലെ മത്സ്യകൃഷിയും നിലവിൽ പ്രതിസന്ധിയിലാണ്.

vellayani lake farmers crisis  vellayani lake  vellayani lake crisis  വെള്ളായണി  വെള്ളായണി കായൽ കൃഷി  വെള്ളായണി കായൽ പുഞ്ചകൃഷി  വെള്ളായണി കായൽ മത്സ്യകൃഷി  വെള്ളായണി കായൽ  വെള്ളായണി കായൽ ദുരിതത്തിൽ  പുഞ്ചകൃഷി
വെള്ളായണി
author img

By

Published : Jan 28, 2023, 5:59 PM IST

ദുരിതക്കയമായി വെള്ളായണി

തിരുവനന്തപുരം: ഒരു കാലത്ത് പൊന്നുവിളഞ്ഞ ഭൂമിയായ വെള്ളായണി കായലിലെ പുഞ്ചപ്പാടങ്ങൾ ഇപ്പോൾ ദുരിതക്കയമാണ്. വെള്ളം കയറി കൃഷി അന്യമായ സ്വകാര്യ കൃഷിഭൂമി ന്യായവില നൽകി ഏറ്റെടുക്കുമെന്ന സർക്കാർ തീരുമാനം ആറ് വർഷമായിട്ടും നടപ്പിലാക്കാത്തതോടെ ദുരിതത്തിലാണ് കായൽ കർഷകർ. 1992ലെ നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് വെള്ളായണി കായലിലെ പുഞ്ചകൃഷി നിർത്തലാക്കിയത്.

കായൽജലത്തെ ആശ്രയിച്ചിട്ടുള്ള ജലവിതരണ പദ്ധതിക്ക് ദോഷകരമാകും എന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു തീരുമാനം. തുടർന്ന് കൃഷി ഭൂമി ഏറ്റെടുക്കുമെന്ന് സർക്കാർ യോഗത്തിൽ തീരുമാനമാകുകയും ചെയ്‌തു. കായൽ പ്രദേശത്ത് കൃഷിഭൂമിയുള്ള 626 കർഷക കുടുംബങ്ങളാണ് കഴിഞ്ഞ 31 വർഷമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത്.

കൃഷി അനുവദിക്കാതിരിക്കുകയും ആദായമില്ലാത്ത ഭൂമിക്ക് നികുതി നൽകേണ്ടി വരികയും ചെയ്യുന്നതിനെതിരെ കർഷകർ പലതവണ പ്രതിഷേധിച്ചു. അതിനൊടുവിലാണ് സ്വകാര്യ കൃഷിഭൂമി ന്യായവില നൽകി സർക്കാർ ഏറ്റെടുക്കാമെന്ന് 2017 മെയ് 16ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചത്. സ്വന്തമായുള്ള ഭൂമി അത്യാവശ്യ കാര്യങ്ങൾക്ക് കച്ചവടം ചെയ്യാൻ പോലും പറ്റാതെ ഉപയോഗശൂന്യമായി കിടക്കുകയാണ്.

പുഞ്ചകൃഷിക്ക് പുറമേ മത്സ്യബന്ധനവും നടക്കുന്ന ഭാഗമാണ് വെള്ളായണിക്കായൽ. എന്നാൽ സർക്കാരിന്‍റെ അലംഭാവം മൂലം മത്സ്യകൃഷിക്കും ഇപ്പോൾ കോട്ടം തട്ടിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിലധികമായി കെട്ടി കിടക്കുന്ന വലകളാണ് കായലിനരികിൽ ഇപ്പോൾ ബാക്കി. ഇതിനോടകം തന്നെ നിരവധിയാളുകൾ കായലിൻ്റെ വൃത്തിഹീനമായ അവസ്ഥ കാരണം തൊഴിലുപേക്ഷിച്ചു. പുഞ്ചകർഷകരെ പോലെ തങ്ങളും തൊഴിലുപേക്ഷിക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് മത്സ്യകൃഷി ചെയ്യുന്നവരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.