ETV Bharat / state

വേളിയിലെ മിനിയേച്ചർ റെയിൽവെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു - കേരള ടൂറിസം

ഒമ്പത് കോടി രൂപ ചിലവിൽ നിർമിച്ച മിനിയേച്ചർ റെയിൽവെയിൽ റെയിൽവെ സ്റ്റേഷൻ, ടണൽ, റെയിൽവെ പാലം, അർബൻ പാർക്ക്, സ്വിമ്മിംഗ് പൂൾ എന്നിവയും ഒരുക്കിയിട്ടുണ്ട്

thiruvananthapuram veli  veli tourist village  kerala tourism  kerala government initiatives  തിരുവനന്തപുരം വേളി  വേളി ടൂറിസം വില്ലേജ്  കേരള ടൂറിസം  കേരള സർക്കാർ പദ്ധതികൾ
വേളിയിൽ മിനിയേച്ചർ റെയിൽവെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു
author img

By

Published : Nov 2, 2020, 6:38 PM IST

തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിലൊരുക്കിയ മിനിയേച്ചർ റെയിൽവെ, അർബൻ പാർക്ക്, സ്വിമ്മിംഗ് പൂൾ എന്നിവ ഉദ്ഘാടനം ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. വേളിയെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു സമയം 48 പേർക്ക് യാത്ര ചെയാവുന്ന മിനിയേച്ചർ ട്രെയിൻ ഒന്നര കിലോമീറ്റർ ദൂരത്തിലാണ് സർവീസ് നടത്തുക. റെയിൽവെ സ്റ്റേഷൻ, ടണൽ, റെയിൽവെ പാലം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഒമ്പത് കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ്. ആധുനിക സംവിധാനങ്ങളോടെയാണ് സ്വിമ്മിംഗ് പൂൾ ഒരുക്കിയിരിക്കുന്നത്. അഞ്ച് കോടി രൂപ ചെലവിൽ പാർക്കും നവീകരിച്ചിട്ടുണ്ട്. കൺവെൻഷൻ സെന്‍റർ, ആംഫി തിയേറ്റർ, വേളി ആർട് കഫേ തുടങ്ങിയവയും നിർമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.