ETV Bharat / state

അതിർത്തികളിൽ വാഹനം നിയന്ത്രണം ഏർപ്പെടുത്തി - corona

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് തമിഴ്‌നാട് പൊലീസ് വാഹനം തടഞ്ഞതിന് പിന്നാലെയാണ് കേരള പൊലീസ് കളിയിക്കാവിളയിലും പാറശാലയിലും വാഹന നിയന്ത്രണം ഏർപ്പെടുത്തിയത്.

തിരുവനന്തപുരം  കളിയിക്കാവിള  വാഹനം നിയന്ത്രണം  കൊവിഡ് 19  thiruvanthapuram  kaliyikkavila  covid 19
തലസ്ഥാനത്ത് അതിർത്തികളിൽ വാഹനം നിയന്ത്രണം ഏർപ്പെടുത്തി
author img

By

Published : Mar 21, 2020, 9:03 AM IST

Updated : Mar 21, 2020, 9:28 AM IST

തിരുവനന്തപുരം: കേരള അതിർത്തിയായ കളിയിക്കാവിളയിലും പാറശാലയിലും വാഹനം നിയന്ത്രണം ആരംഭിച്ചു. ട്രാൻസ്പോർട്ട് ബസുകൾ, ചരക്ക് വാഹനങ്ങൾ ഒഴികെയുള്ള സ്വകാര്യ വാഹനങ്ങളാണ് കളിയിക്കാവിളയിൽ തടയുന്നത്. വാഹനങ്ങളിൽ മരുന്ന് അടിച്ചതിനു ശേഷമാണ് കടത്തിവിടുന്നത്. ഇന്ന് പുലർച്ചെ മുതലാണ് നിയന്ത്രണം ആരംഭിച്ചത്. ഇരുചക്ര വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. തമിഴ്‌നാട് പൊലീസാണ് ആദ്യം വാഹനങ്ങൾ തടഞ്ഞത്. തുടർന്ന് കേരള പൊലീസും നിയന്ത്രണം ആരംഭിക്കുകയായിരുന്നു.

അതിർത്തികളിൽ വാഹനം നിയന്ത്രണം ഏർപ്പെടുത്തി

പാറശാലയിലും തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ തടയുന്നുണ്ട്. ഒഴിവാക്കാനാകാത്ത ആവശ്യങ്ങൾ ഉള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. പൊലീസും മെഡിക്കൽ സംഘവും ചേർന്നാണ് പരിശോധന നടത്തുന്നത്. അമരവിള ചെക്ക് പോസ്റ്റിലും പരിശോധന നടക്കുന്നുണ്ട്.

Last Updated : Mar 21, 2020, 9:28 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.