ETV Bharat / state

അവശ്യയാത്രക്ക് സത്യവാങ്മൂലം, വാഹന പാസിന് ഓണ്‍ലൈന്‍ സംവിധാനം - സൈബർ ഡോം

ഓൺലൈൻ സൗകര്യം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സത്യവാങ്മൂലം  വാഹന പാസ്  Vehicle pass  self declaration  online self declaration pass  https://pass.bsafe.kerala.gov.in  സൈബർ ഡോം  ഡിജിപി ലോക്‌നാഥ് ബെഹ്റ
അവശ്യയാത്രക്കായി സത്യവാങ്മൂലം, വാഹന പാസ് ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
author img

By

Published : Mar 29, 2020, 7:30 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തില്‍ അവശ്യഘട്ടത്തില്‍ യാത്ര ചെയ്യാനുള്ള സത്യവാങ്മൂലം, വാഹന പാസ് എന്നിവ ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം സജ്ജമായി. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താം. പൊലീസിൻ്റെ സൈബർ ഡോമിലെ വിദഗ്‌ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്. യാത്രക്കാരൻ്റെ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, പോകേണ്ടതും തിരിച്ചുവരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിന് ശേഷം യാത്രക്കാരന്‍റെ ഒപ്പും അപ്‌ലോഡ് ചെയ്യണം.

ഈ വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ സെന്‍ററിൽ പരിശോധിച്ച ശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്‍റെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശമായി നല്‍കും. യാത്രാവേളയില്‍ പൊലീസ് പരിശോധനക്കായി ഈ സത്യവാങ്മൂലം ഹാജരാക്കിയാല്‍ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരവും മൊബൈല്‍ നമ്പറിലേക്ക് സന്ദേശമായി ലഭിക്കും. ആഴ്‌ചയില്‍ ഓണ്‍ലൈന്‍ വഴി പരമാവധി മൂന്ന് തവണ മാത്രമേ സത്യവാങ്മൂലവും വാഹന പാസും അനുവദിക്കൂ. നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഓൺലൈൻ സൗകര്യം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.