ETV Bharat / state

Vegetable price hike| തിരുവനന്തപുരത്ത് പച്ചക്കറി വിലയില്‍ വന്‍ കുതിപ്പ്; ശരാശരി 30 രൂപയുടെ വർധന - കച്ചവടക്കാരന്‍റെ പ്രതികരണം

ഇന്ധന വില കൂടിയതും പുറമെ നികുതി വർധനവുമാണ് പച്ചക്കറി വില ഉയരാന്‍ കാരണമെന്നാണ് കടക്കാര്‍ പറയുന്നത്

തിരുവനന്തപുരത്ത് പച്ചക്കറി വില  തിരുവനന്തപുരത്ത് പച്ചക്കറി വിലയില്‍ വന്‍ കുതിപ്പ്  kerala vendors response  Vegetable price hike Thiruvananthapuram  Vegetable price hike Thiruvananthapuram kerala  കച്ചവടക്കാരന്‍റെ പ്രതികരണം
Vegetable price hike
author img

By

Published : Jun 12, 2023, 5:41 PM IST

കച്ചവടക്കാരന്‍റെ പ്രതികരണം

തിരുവനന്തപുരം: ജില്ലയില്‍ പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ഒരാഴ്‌ച കൊണ്ട് ശരാശരി 30 രൂപയോളമാണ് വർധനവുണ്ടായത്. ഇന്ധന വിലയിലും നികുതിയിലുമുണ്ടായ വര്‍ധനയാണ് പച്ചക്കറി വില കൂടാന്‍ കാരണമായതെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. കഴിഞ്ഞ ആഴ്‌ച 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് 50 രൂപയാണ് വില.

കാരറ്റിന് 25 രൂപയോളം വർധിച്ച് 60 രൂപയായി. ഇഞ്ചിയ്‌ക്കാണ് കൂടുതൽ വില വർധനവുണ്ടായത്. 70 രൂപയിൽ നിന്നും രണ്ടാഴ്‌ച കൊണ്ട് 220 രൂപയായി ഈ വില വർധിച്ചു. കഴിഞ്ഞാഴ്‌ച 60 രൂപയുണ്ടായിരുന്ന പച്ചമുളകിനും ചെറുനാരങ്ങയ്‌ക്കും ഇന്ന് 110, 120 ആണ് വില. 25 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് 60 രൂപയായി. 16 രൂപയായിരുന്ന മത്തൻ 60 രൂപയും 80 രൂപയുണ്ടായിരുന്ന ബീൻസിന് 120 രൂപയുമായി. 15 രൂപയായിരുന്ന വെള്ളരിക്ക് 50 രൂപയും പടവലത്തിനും ചേനയ്ക്കും 25ൽ നിന്നും 40 രൂപയായും 15 രൂപയുണ്ടായിരുന്ന അമരയ്ക്ക 35 രൂപയായും വര്‍ധിച്ചു.

വില വർധനവ് തുടരന്‍ സാധ്യത: 60 രൂപയുണ്ടായിരുന്ന ചെറുനാരങ്ങയ്‌ക്കും 20 രൂപയുണ്ടായിരുന്ന ചേമ്പിനും ഇരട്ടി വിലയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്‌ചയ്‌ക്കിടെ ഓരോ ദിവസവും പച്ചക്കറി വില വർധനവുണ്ടാകുന്നുണ്ട്. വരും ദിവസങ്ങളിലും വില വർധനവ് തുടരാനാണ് സാധ്യതയെന്ന് ചെറുകിട പച്ചക്കറി വ്യാപാരികൾ ആശങ്കപ്പെടുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് തലസ്ഥാനത്തെ പ്രധാന വ്യാപാര കേന്ദ്രമായ ചാല മാർക്കറ്റിലേക്ക് പച്ചക്കറികൾ എത്തുന്നത്. ഇന്ധന വില വർധനവ് ഉൾപ്പെടെ വില വർധനയെ ബാധിച്ചതായാണ് ആരോപണം. ചാല മാർക്കറ്റിൽ നിന്നും പാളയം മാർക്കറ്റ് ഉൾപ്പെടെയുള്ള നഗരത്തിലെ മറ്റ് ചന്തകളിലേക്ക് പച്ചക്കറി എത്തുന്നുണ്ട്.

ഹോൾസെയിൽ വിലയിൽ നിന്നും ലാഭം കണക്കാക്കി വില വർധിപ്പിച്ചാൽ സാധനങ്ങൾ വിറ്റ് പോകുന്നിലെന്നാണ് വ്യാപാരികളുടെ പരാതി. പച്ചക്കറികൾ കേടാകുന്നതിന് മുൻപ് വിറ്റ് തീർക്കാനായി പലപ്പോഴും വാങ്ങിയ വിലയ്ക്ക് തന്നെ വിറ്റഴിക്കേണ്ട സാഹചര്യമാണ്. നഗരമധ്യത്തിലെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും 100 രൂപ മുതൽ ആരംഭിക്കുന്ന കിറ്റുകൾ വിതരണം ചെയ്യുമ്പോൾ ചന്തകളിലേക്ക് ആൾക്കാർ എത്തുന്നില്ലെന്നും കച്ചവടക്കാർ പറയുന്നു. മഴക്കാലം ആരംഭിച്ചതോടെ ഇനിയും കച്ചവടം കുറയാനാണ് സാധ്യതയെന്ന് കച്ചവടക്കാർ ആശങ്കപ്പെടുന്നു.

ചാല മാർക്കറ്റുകളിലെ അവസ്ഥ പരിതാപകരമാണ്. നികുതി വർധനവ് മെയ് മാസം മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇത് അവശ്യസാധനങ്ങളുടെ വില വർധനവിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്‌ധര്‍ നിയമസഭയിലെ ബജറ്റ് സമ്മേളനത്തിന് ശേഷം തന്നെ വിലയിരുത്തിയിരുന്നു. വില വർധനവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തിയില്ലെങ്കിൽ ചെറുകിട, പച്ചക്കറി വ്യാപാരികളുടെ അവസ്ഥ കൂടുതൽ രൂക്ഷമാവും.

കുതിപ്പ് പച്ചക്കറിയില്‍ മാത്രമല്ല, പൊള്ളിയ്ക്കും‌ കോ​ഴി വിലയും: പച്ചക്കറി വില കുതിച്ചുയരുമ്പോള്‍ കോ​ഴി​ വി​ലയും സാധാരണക്കാരെ പൊള്ളിക്കുകയാണ്. സീ​സ​ൺ അ​ല്ലാ​തി​രു​ന്നി​ട്ടും വി​ല​വ​ർ​ധ​നവ് തുടരുന്നതിൽ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ് ഇപ്പോള്‍. ഒരു കിലോ കോഴി ഇറച്ചിക്ക് 250ഉം അതിന് മുകളിലുമാണ് ഇപ്പോഴത്തെ വിപണി വില. മാത്രമല്ല ചരിത്രത്തിലെ ഏറ്റവും വലിയ വർധന കൂടിയാണ് ഇപ്പോഴുണ്ടായത്. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും വി​ല നിയ​ന്ത്രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നുമാണ് വ്യാപാരി​കളുടെ ആവ​ശ്യം. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കോഴി കച്ചവടക്കാരും 14-ാം തിയതി മുതൽ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.