ETV Bharat / state

സഭയില്‍ എന്ത് ഉന്നയിക്കണമെന്ന് മാധ്യമങ്ങൾ നിർദേശിക്കേണ്ടെന്ന് വിഡി സതീശൻ; മാസപ്പടി വിവാദത്തിലും വിവാദം - വി ഡി സതീശൻ മാസപ്പടി വിവാദം

മാസപ്പടി വിവാദം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുവ എംഎൽഎമാർ, അത് വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. വിഷയം സഭയിൽ ഉന്നയിക്കാത്തതിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

മാസപ്പടി വിവാദം  മാസപ്പടി വിവാദം നിയമസഭ  നിയമസഭ മാസപ്പടി വിവാദം  veena vijayan monthly quota controversy  opposition on assembly session  opposition on veena vijayan controversy  veena vijayan controversy  veena vijayan  veena vijayan monthly quota opposition  vd satheesan  വീണ വിജയൻ  വീണ വിജയൻ മാസപ്പടി വിവാദം  വീണ വിജയൻ മാസപ്പടി വിവാദത്തിൽ പ്രതിപക്ഷം  നിയമസഭ സമ്മേളനം  നിയമസഭ സമ്മേളനത്തിൽ മാസപ്പടി വിവാദം  വി ഡി സതീശൻ മാസപ്പടി വിവാദം  മാസപ്പടി
മാസപ്പടി വിവാദം
author img

By

Published : Aug 10, 2023, 1:22 PM IST

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ നിയമസഭയിൽ മൗനം തുടർന്ന് പ്രതിപക്ഷം. വാർത്ത പുറത്തുവന്ന് രണ്ട് ദിവസമായിട്ടും ഇക്കാര്യം സംബന്ധിച്ച് ഒരു ആരോപണവും സഭയിൽ പ്രതിപക്ഷം ഉയർത്തിയില്ല. ഇന്ന് അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിക്കും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ വിഷയം സഭയിൽ ഉന്നയിക്കുമെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്‌തിരുന്നു. എന്നാൽ വിഷയം, സഭയിൽ ഉന്നയിക്കേണ്ട എന്നായിരുന്നു കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി യോഗത്തിന്‍റെ തീരുമാനം. ഇന്ന് ചേർന്ന കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടിയിൽ 11 എംഎൽഎമാർ വിഷയം സഭയിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നേതൃത്വം ഇടപെട്ട് അത് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും പണം കൈപ്പറ്റിയിട്ടുണ്ട് വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നതോടെയാണ് പ്രതിപക്ഷം പിന്നോട്ടു പോയത്. മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ ഉയർന്ന മാസപ്പടി വിവാദം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭിപ്രായം യുവ എംഎൽഎമാരാണ് രേഖപ്പെടുത്തിയത്. വീണ വിജയന്‍റെ പേരിൽ ഉയർന്ന മാസപ്പടി വിവാദം സഭയിൽ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തരം മുട്ടിക്കാമെന്നായിരുന്നു ഇവരുടെ അഭിപ്രായം.

വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ നേരത്തെ സഭയിൽ ആക്ഷേപം ഉന്നയിച്ച മാത്യു കുഴൽനാടൻ തന്നെ മാസപ്പടി വിവാദവും സഭയിൽ ഉന്നയിക്കാൻ തയാറാണെന്ന് വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ ഇത് വേണ്ട എന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ചട്ട പ്രകാരം അനുമതി ലഭിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് വിഷയം സഭയിൽ ഉന്നയിക്കാത്തത് എന്നായിരുന്നു ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ന്യായീകരിച്ചത്.

പ്രതിപക്ഷം എന്ത് ഉന്നയിക്കണമെന്ന് മാധ്യമങ്ങൾ നിർദേശിക്കേണ്ട എന്നും സതീശൻ വ്യക്തമാക്കി. ഒരു എംഎൽഎ അല്ല, നേതൃത്വം ആണ് തീരുമാനം എടുക്കുന്നത്. അഴിമതി വിഷയം സഭയിൽ ഉന്നയിക്കേണ്ട ചട്ടപ്രകാരം ഇത് ഉന്നയിക്കുമെന്നും സതീശൻ പറഞ്ഞു. രേഖകൾ പരിശോധിച്ച് കൂടുതൽ വ്യക്തത വരുത്തി, നേതാക്കളുമായി ചർച്ച നടത്തിയ ശേഷം സഭയിൽ ഉന്നയിക്കാനാണ് ആലോചന.

പാർട്ടി ഫണ്ട് പിരിക്കാൻ ചുമതലപ്പെടുത്തിയ നേതാക്കളുടെ പേരുകളാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ നിലപാട്. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള ആരോപണം സഭയിൽ എത്തിയാൽ യുഡിഎഫ് നേതാക്കളുടെ പേരുകളും ഉന്നയിക്കപ്പെടും എന്നതുകൊണ്ടാണ് പ്രതിപക്ഷം മൗനം തുടരുന്നത്. ഫലത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണം ഉന്നയിക്കാനുള്ള വിഷയം ഉയർന്നുവന്നിട്ടും ഒന്നും മിണ്ടാതെ ഇരിക്കേണ്ട ഗതികേടിലാണ് യുഡിഎഫ്.

മാസപ്പടി വിവാദം : വീണ വിജയന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 1.72 കോടി രൂപ ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ലഭിച്ച തുകയാണ് ഇത്. വീണയുടെ കമ്പനിയായ എക്‌സാ ലോജിക് സൊല്യൂഷൻസ് ഐ ടി, മാർക്കറ്റിങ് കൺസൾട്ടൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ സിഎംആർഎല്ലിന് നൽകാമെന്ന കരാറിലാണ് പണം വാങ്ങിയത്. പക്ഷെ, ഇതുവരെ യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി എസ് എൻ ശശിധരൻ കർത്ത ആദായ വകുപ്പിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.